കെഎസ്‌ആര്‍ടിസി പണിമുടക്ക് തുടരുന്നു
കെഎസ്‌ആര്‍ടിഇഎയും, ബിഎംഎസും പണിമുടക്ക് അവസാനിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫിന്റെ പണിമുടക്ക് തുടരുകയാണ്. 48 മണിക്കൂര്‍ പണിമുടക്കായിരുന്നു ടിഡിഎഫ് പ്രഖ്യാപിച്ചത്. സമരം നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്‌നോണ്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ടിഡിഎഫ് ഇന്നും പണിമുടക്കുന്നത്.
സമരത്തെ തുടര്‍ന്ന് ഇന്നലെ പുര്‍ണമായി സര്‍വീസ് തടസപ്പെട്ടെങ്കിലും ഇന്ന് പരമാവധി സര്‍വീസ് പുനഃരാരംഭിക്കാനാണ് കെഎസ്‌ആര്‍ടിസി ലക്ഷ്യമിടുന്നത്. പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വ്വീസുകള്‍ നടത്താനാണ് കെഎസ്‌ആര്‍ടിസിയുടെ നീക്കം. സമരം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും.
No comments