കോൺഗ്രസിൻ്റെ ഉപതിരഞ്ഞെടുപ്പിലെ വിജയത്തിൽ ബിജെപി ക്യാമ്പിൽ വൻ ആശങ്ക..!! തിരിച്ചടിക്ക് ശേഷം തന്ത്രങ്ങള്‍ മെനയാന്‍ ഒരുങ്ങി ബിജെപി..!! ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ ഒന്ന് പോലും..!!
ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് യോഗം ഞായറാഴ്ച ചേരും.
ഉപതിരഞ്ഞെടുപ്പില്‍ ചില സംസ്ഥാനങ്ങളിലെ പരാജയം നേരിട്ടതിനെ തുടര്‍ന്ന് വരും വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ അതിനുപരിഹാരം കണ്ടെത്തുന്നതിനായാണ് യോഗം ചേരുന്നത്. ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ ആണ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദന പ്രസംഗം നടത്തും.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയ പശ്ചിമബംഗാള്‍, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്യങ്ങളും പ്രത്യേകം അവലോകനം ചെയ്യും.
കൊവിഡ് വാക്സിനേഷന്‍ ഡ്രൈവ്, ഇന്ധന നികുതി കുറയ്ക്കല്‍, സാമ്ബത്തിക പ്രവര്‍ത്തനങ്ങളിലെ പുനരുജ്ജീവനം എന്നിവയുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും. വരും തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനുള്ല തീരുമാനം എടുക്കുന്നതോടൊപ്പം പല വിഷയങ്ങളിലുമുള്ള പാര്‍ട്ടിയുടെ നിലപാടും ചര്‍ച്ച ചെയ്യും.
100 കോടി വാക്സിനേഷന്‍ എന്ന നേട്ടവും വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളും മറ്റ് വികസന സംരംഭങ്ങള്‍ക്കും പ്രധാന മന്ത്രിയെ പ്രശംസിക്കുന്ന പ്രമേയങ്ങള്‍ പാസാക്കുന്നതിനും സാദ്ധ്യതയുണ്ട്.
ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും അടുത്ത വര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെപറ്റി പ്രത്യേക അവലോകനം നടത്തും. എന്‍.ഡി.എം.സി കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെയാണ് യോഗത്തിന്റെ സമയം തീരുമാനിച്ചിരിക്കുന്നത്. ബിജെപിയുടെ പുതുതായി നവീകരിച്ച ദേശീയ എക്‌സിക്യൂട്ടീവിന്റെ ആദ്യ യോഗമാണ് നടക്കാനിരിക്കുന്നത്. കൊവിഡിനെനെത്തുടര്‍ന്ന് മുന്‍ യോഗങ്ങള്‍ ഓണ്‍ലൈനായിട്ടായിരുന്നു നടന്നിരുന്നത്.
No comments