Breaking News

യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നിന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കുന്ന സന്ദേശം എന്ത്..?? സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ പകരം വീട്ടാന്‍ ഗ്രൂപ്പ് നേതാക്കള്‍..

 


യു.ഡി.എഫ് യോഗം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ബഹിഷ്കരിച്ചു. കെ.പി.സി.സി പുനസ്സംഘടനയിലുള്ള അതൃപ്തി കാരണമാണ് ഇരുവരും പങ്കെടുക്കാതിരുന്നതെന്നാണ് വിവരം.

എന്നാല്‍ നേതാക്കളെത്താത്തതിന്‍റെ കാരണം അറിയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. എത്തിയില്ലെന്ന് മാത്രമേ അറിയൂ. പങ്കെടുക്കാത്തതിന്റെ കാരണം വിളിച്ച്‌ ചോദിക്കും. കെ. സുധാകരനും യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് എം.എം ഹസന്‍ കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നതിനെ കുറിച്ച്‌ അറിയില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും പ്രതികരിച്ചു. നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. എല്ലാ കാര്യങ്ങളും അവരോട് കൂടിയാലോചിച്ചാണ് ചെയ്യുന്നത്. അതൃപ്തിയുണ്ടെങ്കില്‍ നേതാക്കളുമായി സംസാരിക്കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

No comments