Breaking News

ഒത്തുതീര്‍പ്പ് സാധ്യത അടയുന്നു..!! ജോജു രണ്ടും കൽപ്പിച്ച് തന്നെ.. കോൺഗ്രെസ് പ്രവർത്തകരുടെ ജാമ്യ ഹർജിയിൽ.. മുതിർന്ന നേതാക്കൾ..

 


വൈറ്റിലയില്‍ കോ​ണ്‍​ഗ്ര​സ് നടത്തിയ റോ​ഡ് ഉ​പ​രോ​ധ സ​മ​ര​ത്തി​നെതിരെ പ്ര​തി​ക​രി​ച്ച ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​ന്‍റെ കാ​ര്‍ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യതയില്ലെന്ന് സൂചന

കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​സ​ഫി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ക​ക്ഷി ചേ​രാ​ന്‍ ജോ​ജു കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചു.

രണ്ടു പക്ഷത്തിനും തെറ്റ് മനസ്സിലായെന്നും ജോജു കേസ് ഒത്തുതീര്‍ക്കുമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ഇന്ന് ജോജു കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയത്. ഇ​ന്ന് ഉ​ച്ച​ക്ക് ശേ​ഷം 2.30-നാ​ണ് ജാ​മ്യ ഹ​ര്‍​ജി എ​റ​ണാ​കു​ളം സി​.ജെ​.എം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ജാമ്യ ഹരജിയെ ജോജു എതിര്‍ക്കുമോ എന്ന് വ്യക്തതയില്ല.

വി.ഡി. സതീശന്‍, ഹൈബി ഈഡന്‍ എന്നിവര്‍ മുന്‍കൈയെടുത്ത് ന​ട​ത്തി​യ സ​മ​വാ​യ ച​ര്‍​ച്ച വി​ജ​യി​ച്ചു​വെ​ന്നും കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ ജോ​ജു ത​യാ​റാ​ണെ​ന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേക്കുറിച്ച്‌ ജോജു പ്രതികരിച്ചിരുന്നില്ല. കേ​സി​ല്‍ ജോ​സ​ഫി​നെ കൂ​ടാ​തെ അ​ഞ്ച് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും ഇ​വ​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ടി​രു​ന്നു.

ജോ​ജു​വി​ന്‍റെ പ​രാ​തി​യി​ല്‍ വാ​ഹ​നം ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ കൊ​ച്ചി മു​ന്‍ മേ​യ​ര്‍ ടോ​ണി ച​മ്മ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ടോ​ണി ച​മ്മ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഒ​ളി​വി​ലാ​ണെ​ന്ന് മ​ര​ട് പോ​ലീ​സ് അ​റി​യി​ച്ചു. റോ​ഡ് ഉ​പ​രോ​ധി​ച്ച​തി​നും ജോ​ജു​വി​ന്‍റെ വാ​ഹ​നം ത​ക​ര്‍​ത്ത​തി​നും ര​ണ്ടു കേ​സു​ക​ളാ​ണ് മ​ര​ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയും വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. സമവായത്തിന് ജോജു തയാറായില്ലെങ്കില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.

No comments