ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി മുന്‍ സഖ്യകക്ഷിയും 3 എംഎൽഎമാരും ഇനി കോണ്‍ഗ്രസിനൊപ്പം..!! വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്..!! കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് കോൺഗ്രസ്..
ഗോവയുടെ നാൽപ്പതംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരിയിലാണ് നടക്കുന്നത്. ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ ഒരുസമയത്തെ നിർണായക സഖ്യകക്ഷിയായിരുന്ന ജി.എഫ്.പി., കഴിഞ്ഞ ഏപ്രിലിലാണ് വഴിപിരിഞ്ഞത്.
ഒക്ടോബറിൽ തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഗോവയിൽ എത്തിയപ്പോൾ വിജയ് സർദേശായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ജി.എഫ്.പിയുമായി സഖ്യമല്ല പകരം ജി.എഫ്.പി. തൃണമൂലിൽ ലയിക്കുന്നതിനോടാണ് തങ്ങൾക്ക് താൽപര്യമെന്ന തൃണമൂൽ കോൺഗ്രസ് നിലപാട് സർദേശായിക്ക് അംഗീകരിക്കാനായില്ല. ഇതിനു പിന്നാലെയാണ് ജി.എഫ്.പി. കോൺഗ്രസിനൊപ്പം സഖ്യംചേരാൻ തീരുമാനിച്ചത്.
ഗോവയുടെ രണ്ടാം വിമോചനത്തിനു വേണ്ടി പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്നായിരുന്നു രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ വിജയ് സർദേശായിയുടെ പ്രതികരണം.
No comments