ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ യാത്രാ വിലക്ക് ഉള്‍പ്പടെയുള്ള കര്‍ശന നടപടികളിലേക്ക് ബൈഡന്‍ ഭരണകൂടം
നവംബര്‍ 22 നാണ് ഇയാള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് കാലിഫോര്‍ണിയയില്‍ എത്തിയത്.
ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഈ വ്യക്തിയ്ക്ക് ചെറിയ രോഗലക്ഷണങ്ങളുണ്ടെന്നും,ക്വാറന്റീനിലാണെന്നും അധികൃതര്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ യാത്രാ വിലക്ക് ഉള്‍പ്പടെയുള്ള കര്‍ശന നടപടികളിലേക്ക് ബൈഡന്‍ ഭരണകൂടം കടന്നിരുന്നു.
ഇതുവരെ ഇരുപത്തിമൂന്ന് രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യു എ ഇയിലെ ഒരു സ്ത്രീയ്ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയില്‍ നിന്നെത്തിയ സ്ത്രീയില്‍ വൈറസ് കണ്ടെത്തിയതെന്ന് യു എ ഇ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
No comments