ചെന്നിത്തലയെ വിമര്‍ശിച്ച് പ്രസംഗം..!! കോണ്‍ഗ്രസ് യോഗത്തില്‍ തര്‍ക്കം..!! കെപിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ പരാതി..
രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി നടത്തിയ പ്രസംഗം വിവാദത്തില്‍. എന്‍എസ്‌എസ് പിന്തുണ കൊണ്ടാണ് ചെന്നിത്തലയ്ക്ക് ലോക്സഭയിലേക്ക് സീറ്റ് ലഭിച്ചതെന്നായിരുന്നു പ്രതാപവര്‍മ്മ തമ്ബാന്റെ പ്രസംഗം.
ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒതുക്കാന്‍ ശ്രമിച്ച കെസി വേണുഗോപാല്‍ പാര്‍ട്ടിയില്‍ ഉയരങ്ങളിലെത്തിയെന്നും തമ്ബാന്‍ തുറന്നടിച്ചു. ജില്ലയുടെ ചുമതലയില്‍ നിന്ന് ജനറല്‍ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി, കെപിസിസിക്ക് പരാതി നല്‍കി.
രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദ് ഹരിപ്പാട് സീറ്റ് ഒഴിഞ്ഞുകൊടുത്തയാളാണെന്നും എന്നിട്ടിപ്പോള്‍ കരഞ്ഞു നടക്കുകയാണെന്നും പ്രതാപ വര്‍മ തമ്ബാന്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ ബാബുപ്രസാദ് ഇടപെട്ടു. തൊട്ടുപിന്നാലെ എഎ ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍, എം ലിജു തുടങ്ങി ജില്ലയിലെ മറ്റുനേതാക്കളും പ്രസംഗം ശരിയായില്ലെന്ന് തുറന്നടിച്ചു.
ഹരിപ്പാട് നിന്നുള്ള ജില്ലാ ഭാരവാഹികള്‍ തമ്ബാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്തോടെ ബഹളമായി. 1982 ല്‍ ഹരിപ്പാട് മത്സരിക്കുകയും പിന്നീട് മന്ത്രിയാകുകയും ചെയ്ത നേതാവിന് എന്‍എസ്‌എസിന്റെ ആവശ്യപ്രകാരം സീറ്റ് ലഭിക്കേണ്ട കാര്യമില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. യോഗത്തിന് ശേഷം ചെന്നിത്തല പക്ഷം കെപിസിസിക്ക് പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. കെപിസിസിക്കും എഐസിസിക്കും ഡിസിസി പരാതി അയച്ചു.
No comments