Breaking News

പൊലീസ് ഒന്നും ചെയ്യുന്നില്ല..!! പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി തന്നെ രംഗത്ത്..!! അഭ്യന്തര മന്ത്രി..


 ജനങ്ങളുടെ സുരക്ഷയ്ക്കായ് പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന് ഭക്ഷ്യ- സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.

പരാതികളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാതിരിക്കുന്നത് ക്രിമിനുകള്‍ക്ക് സഹായകരമാകുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി. പോത്തന്‍കോട് യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുന്നതിനിടെയാണ് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം.

ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. ഒന്നിലധികം വാഹനത്തിലാണ് അവര്‍ എത്തിയത്. അക്രമി സംഘം ധൈര്യത്തോടെ കൃത്യം നടത്തി പോകണമെങ്കില്‍ നമ്മുടെ നാട്ടില്‍ ഇത്തരം ആളുകള്‍ക്ക് പോകാനും വരാനും കഴിയുന്നു എന്നാണ് മനസിലാക്കേണ്ടത്. ഇതൊരിക്കലും പാടില്ല. വേണ്ട നടപടികള്‍ ഉണ്ടാകണം. മന്ത്രി പറഞ്ഞു.

മംഗലപുരം ചെമ്ബകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷാണ് കൊലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘം സുധീഷിനെ ആക്രമിക്കുകയായിരുന്നു. അക്രമിസംഘത്തെ കണ്ട് സുധീഷ് സമീപത്തെ ബന്ധുവിന്റെ വീട്ടില്‍ ഓടിക്കയറിയെങ്കിലും, പിന്നാലെയെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് ആക്രമിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയും ഇവര്‍ ആക്രമിച്ചു.

അക്രമിസംഘം സുധീഷിന്റെ ഇടതുകാല്‍ വെട്ടിയെടുത്ത്,​ ബൈക്കില്‍ അര കിലോമീറ്റര്‍ അപ്പുറം കല്ലൂര്‍ മൃഗാശുപത്രി ജംഗ്ഷനിലെത്തിച്ച്‌ ആഹ്ലാദ പ്രകടനം നടത്തി. ശേഷം കാല്‍ റോഡില്‍ വലിച്ചെറിഞ്ഞു. ജംഗ്ഷനില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. കേസില്‍ പത്ത് പേര്‍ പിടിയിലായി. പ്രതികള്‍ സഞ്ചരിച്ച ഓട്ടോയും ബൈക്കും കസ്റ്റഡിയില്‍ എടുത്തിരുന്നു.

No comments