കെ പി സി സി അദ്ധ്യക്ഷന്റെ താക്കീതിന് പുല്ല് വില..!! വീണ്ടും ശശി തരൂർ..!! രണ്ടേ കാൽ കൊല്ലം സഹിക്കണമെന്ന് മുരളീധരൻ.. പിന്നെ വേറെ ആളെ നോക്കും..
കെ റെയിലില്‍ പിണറായി സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്തതിന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പരസ്യമായി താക്കീത് ചെയ്തതിന് തൊട്ടുപിന്നാലെ വീണ്ടും കേരളത്തെ പുകഴ്ത്തി കോണ്‍ഗ്രസ് എം പി ശശി തരൂര്‍.
നീതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയില്‍ ഒന്നാമതെത്തിയ കേരളത്തെ അഭിനന്ദിച്ചാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ്. യോഗി ആദിത്യനാഥിനെ പോലുള്ളവര്‍ കേരളത്തിലെ ആരോഗ്യരംഗത്തിന് പുറമേ സംസ്ഥാനത്തെ മികച്ച ഭരണവും എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മനോഭാവവും കണ്ടുപഠിച്ചിരുന്നെങ്കില്‍ ഇന്ത്യ എത്ര നന്നായേനെയെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.
ശശി തരൂര്‍ കോണ്‍ഗ്രസിലെ ഒരു എം.പി മാത്രമാണെന്നും കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. കണ്ണൂര്‍ ഡി സി സി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തരൂരിന് സുധാകരന്റെ മുന്നറിയിപ്പ് ലഭിച്ചത്. കെ റെയില്‍ വിഷയത്തില്‍ മറുപടി എഴുതിത്തരാന്‍ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ എല്ലാ എം.പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ല.
പണമുണ്ടാക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് പിണറായി സര്‍ക്കാരിനുള്ളത്. അങ്ങനെയല്ലെങ്കില്‍ കെ റെയിലും ജലപാതയുമായി മുന്നോട്ടു പോകില്ല. കേരളത്തില്‍ പൊലീസ് എന്നൊരു സംവിധാനമില്ല. എത്രയോ കൊലപാതകങ്ങള്‍ പൊലീസ് വിചാരിച്ചാല്‍ ഒഴിവാക്കാമായിരുന്നു. പൊലീസില്‍ ഇന്റലിജന്‍സ് സംവിധാനമില്ലേ? എസ്.ഡി.പി.ഐ തിരിച്ചടിക്കുമെന്ന് ഏത് പൊലീസ് സംവിധാനത്തിനാണ് അല്ലെങ്കില്‍ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനാണ് അറിയാത്തതെന്നും സുധാകരന്‍ പറഞ്ഞു.
No comments