'ചരിത്ര ബോധമില്ലാത്ത വിഡ്ഢികള്‍; ഇനി അവര് വന്നങ്ങ് നന്നാക്കട്ടേ'; തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ ആദിവാസികളെ അധിക്ഷേപിച്ച് എം.എം മണി
ഇടമലക്കുടിക്കാരെ അധിക്ഷേപിച്ച് എം.എം മണി എംഎല്‍എ. ഇടമലക്കുടിയിലെ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് വിവാദമാകുന്നത്.
'ഇടമലക്കുടിയെ ഇടമലക്കുടിയാക്കിയത് തങ്ങളാണ്. അവിടെ ഇപ്പോള്‍ ബിജെപിയാണ് വന്നിരിക്കുന്നത്. ചരിത്ര ബോധമില്ലാത്ത വിഡ്ഢികള്‍. എത്ര കോടി രൂപ മുടക്കിയാണ് അവിടെ വൈദ്യുതി എത്തിച്ചതെന്ന് അറിയാമോ? ഇനി അവര് വന്നങ്ങ് നന്നാക്കട്ടേ'- എം.എം മണി പറഞ്ഞു.
മൂന്നാര്‍ ഏരിയ സമ്മേളനത്തിലായിരുന്നു വിവാദ പ്രസ്താവന.ഇടമലക്കുടിയിലെ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെയാണ് മണിയുടെ പരാമര്‍ശം. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയമാണ് ബിജെപി നേടിയത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ചിന്താമണി കാമരാജ് പിടിച്ചെടുത്തത്.ഇ
ടമലക്കുടി പഞ്ചായത്തിലെ ഒമ്ബതാം വാര്‍ഡില്‍ ബിജെപി ചിന്താമണി വിജയിച്ചത് ഒറ്റവോട്ടിനാണ്. സിപിഎമ്മിലെ ശ്രീദേവി രാജമുത്തുവിനെയാണ് പരാജയപ്പെടുത്തിയത്. ചിന്താമണി-39, ശ്രീദേവി-38, കോണ്‍ഗ്രസിലെ ചന്ദ്ര പരമശിവന്‍-15 എന്നിങ്ങനെയാണ് വോട്ടുനില. സിപിഎമ്മിലെ ഉത്തമ ചിന്നസ്വാമിയുടെ മരണത്തെതുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
No comments