Breaking News

10 എംഎൽഎ മാരുമായി കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച നേതാവ് ഒറ്റക്ക് തിരിച്ച് വന്നു..!! എൻ്റെ മുഖ്യമന്ത്രി കസേര വലിച്ചിട്ടവനെ തിരിച്ച് എടുക്കേണ്ടെന്ന് ഹരീഷ് റാവത്ത്..

 


ബി.ജെ.പി പുറത്താക്കിയ മുതിര്‍ന്ന ഉത്തരാഖണ്ഡ് നേതാവ് ഹരക് സിംഗ് റാവത്തിന്റെ തിരിച്ചുവരവിനെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്നത

മുന്‍ ബി.ജെ.പി മന്ത്രി കൂടിയായ ഹരക് സിംഗ് റാവത്തിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതിനോട് കോണ്‍ഗ്രസ് പ്രചാരണ സമിതി മേധാവി ഹരീഷ് റാവത്തിന് താല്‍പര്യമില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം അതിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഹരീഷ് റാവത്ത് തന്റെ അഭിപ്രായം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അതേസമയം പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും തന്റെ അഭിപ്രായം ഒരു പരിധിക്കപ്പുറം അടിച്ചേല്‍പിക്കില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്. ഹരക് സിംഗ് റാവത്തിനെ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ബന്ധിക്കുന്നുവെങ്കില്‍ അത് ചെയ്യട്ടെയെന്നും ഹരീഷ് പറഞ്ഞതായും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ ഇഷ്ടപ്പെടുന്നില്ല. വ്യക്തികളല്ല പ്രധാനം. പാര്‍ട്ടി കൂട്ടായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹരീഷ് റാവത്തുമായി അത്ര നല്ല രസത്തിലല്ലാത്ത സിഎല്‍പി നേതാവ് പ്രീതം സിങ്ങും എ.ഐ.സി.സി സംസ്ഥാന ചുമതലയുള്ള ദേവേന്ദ്ര യാദവും ഹരക് റാവത്തിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുന്നുണ്ട്. 2016 ല്‍ ഹരീഷ് റാവത്ത് സര്‍ക്കാറിനെ താഴെയിറക്കിയതില്‍ പ്രധാനി കൂടിയാണ് ഹരക് സിംഗ് റാവത്ത്.

No comments