'കോണ്‍ഗ്രസ് എവിടെയാണ് ഇപ്പോള്‍ ഉള്ളത്..?? കേരളത്തിലെ 20 സീറ്റും ഇടതു പക്ഷത്തിന് നല്‍കിയാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ പുറത്താക്കും.. കോടിയേരിയുടെ..
കേരളത്തിലെ എല്ലാ ലോക്‌സഭാ സീറ്റിലും ഇടതുമുന്നണിയെ വിജയിപ്പിച്ചാല്‍ കേന്ദ്രത്തില്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കെല്‍പ്പില്ലെന്നും പ്രതിപക്ഷ വിശാല സഖ്യത്തിന് ഇടതുപക്ഷം മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. '2004ലേതു പോലുള്ള സ്ഥിതി രാജ്യത്തുണ്ടായാല്‍ മാത്രമേ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കൂ. അതിന് സാധിക്കണമെങ്കില്‍… 2004ല്‍ കേരളത്തില്‍ ഇരുപത് സീറ്റില്‍ 18 സീറ്റിലും ഇടതുപക്ഷമാണ് ജയിച്ചത്.
അതുകൊണ്ട് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റില്‍ എല്ലായിടത്തും ഇടതുപക്ഷത്തെ ജയിപ്പിക്കണം. അതുവഴിയാണ് ബിജെപിയെ പുറത്താക്കാന്‍ സാധിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റും യുഡിഎഫിന് കിട്ടിയിട്ടും എന്താണ് ഉണ്ടായ അനുഭവം. അവര്‍ക്ക് പാര്‍ലമെന്റില്‍ ഒരു പ്രതിപക്ഷമാകാന്‍ പോലും സാധിച്ചില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചെന്നും ബിജെപിക്കെതിരെ ബദല്‍ ആകാനുള്ള കെല്‍പ്പ് അവര്‍ക്ക് നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു. 'ബിജെപിക്കെതിരായി ദേശീയ തലത്തില്‍ വിശാലസഖ്യം വരേണ്ടതുണ്ട്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണം. എന്നാല്‍ കോണ്‍ഗ്രസിനെ മുമ്ബില്‍ നിര്‍ത്തി അതു സാധ്യമല്ല. അതാണ് ഞങ്ങള്‍ പറയുന്നത്. ബിജെപിക്കെതിരെ മതനിരപേക്ഷ കക്ഷികളെ ഒരുമിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. കോണ്‍ഗ്രസ് എവിടെയാണ് ഇപ്പോള്‍ ഉള്ളത്. ഉണ്ടെങ്കിലല്ലേ കോണ്‍ഗ്രസിന് പ്രാധാന്യം വരുന്നത്. ഇല്ലാത്ത കോണ്‍ഗ്രസ് ബദല്‍ എന്നു പറഞ്ഞിട്ട് ആരു വിശ്വസിക്കാനാണ്.' - അദ്ദേഹം ചോദിച്ചു.
No comments