യോഗിക്കെതിരെ ഇവർ ഒന്നിക്കുന്നു..?? യു.പിയില്‍ കോൺഗ്രസുമായി സഖ്യത്തിന് ചന്ദ്രശേഖര്‍ ആസാദ്..
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആസാദ് സമാജ് പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് ദളിത് നേതാവും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രശേഖര്‍ ആസാദ്
ആരുമായും സഖ്യം ചേരുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. വ്യക്തിപരമായ സന്തോഷത്തെക്കുറിച്ച് താന്‍ ചിന്തിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തനിക്ക് വലിയ നഷ്ടങ്ങളുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ഹാത്രസ്, ഉന്നാവോ, പ്രയാഗ്‌രാജ് സംഭവങ്ങളില്‍ പ്രതിഷേധിച്ചതിന് ജയിലില്‍ പോവേണ്ടി വന്ന സംഭവത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ആസാദിന്റെ പ്രതികരണം.
'യു.പിയിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു ബദലായിരിക്കും ഞങ്ങള്‍. എം.എല്‍.എയും മന്ത്രിയും ആക്കാമെന്നുള്ള ഓഫറുകള്‍ ഞാന്‍ നിരസിക്കുകയായിരുന്നു. സമാജ്‌വാദി പാര്‍ട്ടി 100 സീറ്റ് നല്‍കിയാലും ഞങ്ങള്‍ അവരുടെ കൂടെ പോവില്ല. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ തടയാന്‍ ഞങ്ങള്‍ മറ്റു പാര്‍ട്ടികളെ സഹായിക്കും. മായാവതിയുമായും ഞങ്ങള്‍ സഖ്യത്തിന് ശ്രമിച്ചിരുന്നു, പക്ഷെ ആരും തന്നെ ബന്ധപ്പെട്ടില്ല. പ്രതിപക്ഷത്തെ ഭിന്നത മൂലം ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ അത് എല്ലാവരുടേയും നഷ്ടമായിരിക്കും. ഭീം ആര്‍മിയുടെ പ്രവര്‍ത്തകരാണ് ഞങ്ങളുടെ കരുത്ത്', ആസാദ് പറഞ്ഞു.
No comments