Breaking News

കുറച്ച് കോണ്‍ഗ്രസ്​ കൗണ്‍സിലര്‍മാരെയും ​​കൊണ്ട്​ പാര്‍ട്ടി വിട്ടാല്‍ ഭാര്യക്ക്​ മേയര്‍ പദവി..!! കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു..!! പക്ഷേ ഭരണം കിട്ടിയില്ല..

 


ചണ്ഡിഗഢ്​ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌​ ദിവസങ്ങള്‍ പിന്നിടുന്നതിന്​ മുമ്ബേ കോണ്‍ഗ്രസ്​ നേതാവ്​ ഹര്‍പ്രമീത്​ കൗര്‍ ബബ്ല കോണ്‍ഗ്രസ്​ വിട്ട്​ ബി.ജെ.പിയില്‍ ചേര്‍ന്നു.

ഹര്‍പ്രീതി​നൊപ്പം ഭര്‍ത്താവും മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവുമായ ദേവീന്ദര്‍ സിങ്​ ബബ്ലയും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്​.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, ചണ്ഡിഗഢ്​ എം.പി കിരണ്‍ ഖേര്‍, ചണ്ഡിഗഢ്​ ബി.ജെ.പി അധ്യക്ഷന്‍ അരുണ്‍ സൂദ്​, മുന്‍ അധ്യക്ഷന്‍ സഞ്ജയ്​ ഠണ്ഡന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 10ാം വാര്‍ഡില്‍ നിന്ന്​ കോണ്‍ഗ്രസ്​ ടിക്കറ്റിലായിരുന്നു ഹര്‍പ്രീത്​ വിജയിച്ചത്​. കുറച്ച്‌​ കോണ്‍ഗ്രസ്​ കൗണ്‍സിലര്‍മാരെയും ​​കൊണ്ട്​ പാര്‍ട്ടി വിട്ടാല്‍ ഭാര്യക്ക്​ മേയര്‍ പദവി നല്‍കാമെന്ന്​ ദേവീന്ദറിന്​ ബി.ജെ.പി വാഗ്ദാനം നല്‍കിയതായാണ്​ വിവരം.

അടുത്തിടെ നടന്ന ചണ്ഡിഗഢ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്​മി പാര്‍ട്ടി 14 സീറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ബി.ജെ.പി 12 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന്​ എട്ട്​ സീറ്റുകള്‍ ലഭിച്ചു. ഒരു സീറ്റില്‍ ശിരോമണി അകാലിദള്‍ വിജയിച്ചു. 35 അംഗങ്ങളുള്ള കോര്‍പറേഷനില്‍ സ്വന്തം സ്ഥാനാര്‍ഥിയെ മേയറാക്കി വിജയിപ്പിക്കാന്‍ 19 അംഗങ്ങളുടെ പിന്തുണ വേണം. 35 കൗണ്‍സിലര്‍മാരെ കൂടാതെ എം.പിക്കും വോട്ടവകാശമുണ്ട്​.

No comments