ഗോവയില്‍ മത്സരം ബി.ജെ.പിയും ആംആദ്.മിയും തമ്മിലെന്ന് ആം.ആദ്.മി..!! ലക്ഷ്യം കോൺഗ്രസിനെ..
ഗോവയില്‍ മത്സരം ബി.ജെ.പിയും ആം.ആദ്.മിയും നേരിട്ടെന്ന് ആം.ആദ്.മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അമിത് പാലേക്കര്‍.
ഗോവയില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഗോവയില്‍ ഭരണവിരുദ്ധ വികാരം ശക്തമാണ്. മറ്റ് പാര്‍ട്ടികളുടെ വികസനമുരടിപ്പ് പ്രചരണായുധമാക്കുമെന്നും അമിത് പാലേക്കര്‍ പറഞ്ഞു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഭണ്ഡാരി സമുദായത്തിന്‍്റെ ആനുകൂല്യം ആം ആദ്‌മിക്ക് ലഭിക്കും. ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സ്വാധീനമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അമിത് പാലേക്കര്‍ കൂട്ടിച്ചേര്‍ത്തു.
No comments