ഗോരഖ്പൂര്‍ ആവേശകരമായ പോരാട്ടത്തിലേക്ക്..!! അരയും തലയും മുറുക്കി ഭീം ആര്‍മി ചീഫ് ചന്ദ്രശേഖര്‍ ആസാദ് രംഗത്ത്..
ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കും.
ദളിത് നേതാവും ആസാദ് സമാജ് പാര്‍ടി അധ്യക്ഷനുമായ ചന്ദ്രശേഖര്‍ ആസാദ് ഗൊരഖ്പൂര്‍ മണ്ഡലത്തില്‍നിന്നാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുക.
യോഗി ആദിത്യനാഥിന്റെ സുരക്ഷിത മണ്ഡലമാണ് ഗൊരഖ്പൂര്‍. തുടര്‍ച്ചയായി യോഗി ലോക്‌സഭയിലെത്തിയത് ഗൊരഖ്പൂരില്‍ നിന്നായിരുന്നു. യോഗി ആദിത്യനാഥ് അയോധ്യയില്‍നിന്നോ മഥുരയില്‍നിന്നോ മത്സര രംഗത്തിറങ്ങുമെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍, യുപിയിലെ സുരക്ഷിത മണ്ഡലമായ ഗൊരഖ്പൂര്‍ തന്നെ യോഗി തിരഞ്ഞെടുക്കുകയായിരുന്നു.
ഏഴ് ഘട്ടങ്ങളായാണ് യുപി തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10നാണ് ആദ്യഘട്ടം. മാര്‍ച് ഏഴിന് അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കും. മാര്‍ച് 10നാണ് വോടെണ്ണല്‍.
No comments