Breaking News

കേരള സെനറ്റ്..!! സി. ആര്‍. മഹേഷ് എംഎല്‍എയുടെ നാമനിര്‍ദേശ പത്രിക..

 


കേരള സര്‍വകലാശാല സെനറ്റിലേക്ക് സി. ആര്‍. മഹേഷ് എംഎല്‍എ നല്‍കിയ നാമനിര്‍ദേശപത്രിക വൈസ് ചാന്‍സലര്‍ അംഗീകരിച്ചു.ഇലക്ഷന്‍ സ്റ്റാറ്റ്യൂട്ടിലെ വ്യവസ്ഥകളില്‍ ഉള്‍പ്പെടാത്ത സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി എംഎല്‍എയുടെ നാമനിര്‍ദേശപത്രിക തള്ളിയ റജിസ്ട്രാറുടെ നടപടി തെറ്റാണെന്ന് ഹൈക്കോടതി നേരത്തെ വിലയിരുത്തിയിരുന്നു.

ഹൈക്കോടതി നിര്‍ദേശപ്രകാരം ഹിയറിങ് നടത്തിയ വിസി പത്രിക സ്വീകരിക്കാന്‍ ഉത്തരവിട്ടു.

നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലം സംബന്ധിച്ചു ഹൈക്കോടതി നടത്തിയിട്ടുള്ള നിരീക്ഷണം ഉള്‍പ്പെടെ സമാനമായ ഒട്ടേറെ വിധിന്യായങ്ങള്‍ ഹിയറിങ് വേളയില്‍ വിസിയുടെ പരിഗണനയ്ക്കായി ഹാജരാക്കിയിരുന്നു.

No comments