Breaking News

വൻ ജന പങ്കാളിത്തം.. യു.പിയില്‍ കോണ്‍ഗ്രസിന്‍റെ മാരത്തണില്‍ തിക്കും തിരക്കും..!!

 


രാജ്യത്ത് കോവിഡ് ആശങ്ക പടരുമ്ബോഴും ഉത്തര്‍പ്രദേശില്‍ തിക്കും തിരക്കുമായി കോണ്‍ഗ്രസിന്‍റെ മാരത്തണ്‍ ഓട്ടം.

തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്‍റെ ഭാഗമായാണ്​ 'സ്​ത്രീകള്‍ക്കും പോരാടാം' കാമ്ബയിന്‍. രാവിലെ അരങ്ങേറിയ പരിപാടിയില്‍ ആയിരക്കണക്കിന്​ പെണ്‍കുട്ടികളാണ്​ പ​ങ്കെടുത്തത്​.

യു.പിയിലെ ബറേലിയില്‍ നടന്ന മാരത്തണില്‍ പ​ങ്കെടുക്കാനായി മാസ്ക്​ പോലും ധരിക്കാതെയാണ്​ നിരവധി പെണ്‍കുട്ടിക​​ളെത്തിയത്​. തിക്കിലും തിരക്കിലും വീണ നരവധി പെണ്‍കുട്ടികള്‍ക്ക്​ പരിക്കേറ്റു.

കോണ്‍ഗ്രസ്​ നേതാവും ബറേലി മുന്‍ മേയറുമായ സുപ്രിയ അരോണിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി. 'ആയിരക്കണക്കിന്​ പേര്‍ വൈഷ്​ണോദേവി ക്ഷേത്രത്തില്‍ പോയി. അതിനെക്കുറിച്ച്‌​ എന്താണ്​ പറയാനുള്ളത്​? ഇത്​ വള​രെ മാനുഷികമായ ഒരു കാര്യമാണ്​. ഇവര്‍ സ്കൂള്‍ വിദ്യാര്‍ഥിനികളാണ്​. എന്തെങ്കിലും കാരണത്താല്‍ ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ കോണ്‍ഗ്രസിന്​ വേണ്ടി അവരോട്​ ഞാന്‍ ക്ഷമ ചോദിക്കുന്നു' -അവര്‍ പ്രതികരിച്ചു.

No comments