Breaking News

പാര്‍ട്ടി നിലപാട് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറയുന്നത്, ചെന്നിത്തലയെ തള്ളി തിരുവഞ്ചൂർ..

 


ഡി ലിറ്റ് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പിന്തുണച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറയുന്നതാണ് കാലാകാലങ്ങളായി പാര്‍ട്ടി നിലപാടായി കാണുന്നതെന്നും, കോണ്‍ഗ്രസില്‍ അച്ചടക്കം ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് അച്ചടക്കസമിതി അധ്യക്ഷനായി ഇന്ന് ചുമതലയേല്‍ക്കുന്ന തിരുവഞ്ചൂര്‍ വ്യക്തമാക്കി.

2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച്‌ എല്ലാവരും ഒരുമിച്ച്‌ മുന്നോട്ടുപോകണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ താന്‍ തൊടുത്തുവിട്ട ഡി ലിറ്റ് വിവാദത്തിന്റെ ദിശ ഗവര്‍ണര്‍ക്കെതിരെ തിരിച്ച വി.ഡി.സതീശന്റെ നിലപാടില്‍ രമേശ് ചെന്നിത്തല കടുത്ത അമര്‍ഷത്തിലാണ്. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും. സതീശനെതിരെ ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചേക്കുമെന്നും സൂചനയുണ്ട്.

No comments