യു.പിയില്‍ സമാജ്വാദി പാര്‍ട്ടി രാമരാജ്യം സ്ഥാപിക്കുമെന്ന് ശ്രീകൃഷ്ണന്‍ സ്വപ്നത്തില്‍ അരുള്‍ ചെയ്യാറുണ്ടെന്ന് അഖിലേഷ് യാദവ്..!! യോഗി തോൽക്കുമെന്ന് .
ഉത്തര്‍പ്രദേശ് രാമരാജ്യമാക്കുന്നതിന് സമാജ്വാദി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ശ്രീകൃഷ്ണന്‍ ദിവസവും രാത്രി സ്വപ്നത്തിലെത്തി തന്നോട് അരുള്‍ ചെയ്യാറുണ്ടെന്ന് അഖിലേഷ് യാദവ്.
ബി.ജെ.പിയുടെ ബഹ്റൈച്ച് എം.എല്‍.എ മാധുരി വര്‍മയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് നടത്തിയ ചടങ്ങിനിടെയായിരുന്നു യു.പി മുന്‍മുഖ്യമന്ത്രിയുടെ പരാമര്‍ശം. രണ്ടു തവണ ബി.ജെ.പിയുടെ എം.എല്‍.എയായിരുന്നു മാധുരി വര്‍മ. 2010 മുതല്‍ 12വരെ യു.പി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായിരുന്നു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുന്ന സമാജ്വാദി പാര്‍ട്ടി, അധികാരത്തിലേറുമ്ബോള്‍ യു.പിയില്‍ രാമരാജ്യം സൃഷ്ടിക്കുമെന്ന് കൃഷ്ണന് പറഞ്ഞതായാണ് അഖിലേഷിന്‍റെ അവകാശ വാദം.
'സമാജ്വാദിന്റെ (സോഷ്യലിസം) പാതയാണ് രാമരാജ്യത്തേക്കുള്ള വഴി. സമാജ്വാദ് അധികാരത്തിലേറുന്ന ദിവസം സംസ്ഥാനത്ത് രാമരാജ്യം സ്ഥാപിതമാകും' -എസ്.പി നേതാവ് പറഞ്ഞു. സംസ്ഥാനത്ത് യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ പരാജയമാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
സമാജ്വാദി പാര്‍ട്ടി നിരവധി കുറ്റവാളികളുടെയും ഗാങ്സ്റ്റര്‍മാരുടെയും കൂട്ടമാണെന്ന ബി.ജെ.പിയുടെ ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്ന ഒരാളെ യു.പി മുഖ്യമന്ത്രിയായി നിയമിച്ച പാര്‍ട്ടിയുടെ ആരോപണമാണ് ഇതെന്നായിരുന്നു അഖിലേഷിന്‍റെ പ്രതികരണം.
ബി.ജെ.പി തങ്ങളുടെ എല്ലാ കുറ്റവാളികളെയും മാഫിയ ഘടകങ്ങളെയും ശുദ്ധീകരിക്കാന്‍ വാഷിങ് മെഷീന്‍ വാങ്ങിയിട്ടുണ്ടോയെന്ന് ഞാന്‍ അത്ഭുതപ്പെടുന്നതായും അഖിലേഷ് പരിഹസിച്ചു.
No comments