Breaking News

കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷക്കാരില്ല..!!! ആരോപണവുമായി കോടിയേരി..

 


കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആരുമില്ല. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല. രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണമെന്നും കോടിയേരിയുടെ ചോദ്യം. 

അതേസമയം, കോവിഡ് മാനദണ്ഡം പാലിച്ചാണ് ജില്ലാ സമ്മേളനം നടത്തിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.എം സമ്മേളനങ്ങളിലെ വിമര്‍ശനം സാധാരണമാണ്. തിരുവായ്ക്ക് എതിര്‍വായില്ലാത്ത പാര്‍ട്ടിയല്ല സി.പി.എമ്മെന്നും കോടിയേരി പറഞ്ഞു.

No comments