Breaking News

മൂന്നാം മുന്നണിക്ക് നേതൃത്വം നല്‍കില്ല..!! പിണറായി പ്രധാനമന്തിയാകേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി..

 


നിലവില്‍ മൂന്നാം മുന്നണിയെ കുറിച്ചോ പ്രധാനമന്ത്രി പദത്തെ കുറിച്ചോ യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം.

അത്തരം ചര്‍ച്ചകള്‍ പക്വതയില്ലാത്തതാണെന്നും കേരളത്തില്‍ മാത്രം ഭരണമുള്ള പാര്‍ട്ടി പ്രധാനമന്ത്രി പദത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്താല്‍ ജനം പരിഹസിക്കുമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു. മൂന്നാം മുന്നണിയെ പിണറായി വിജയന്‍ നയിക്കുമെന്ന മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രസ്താവന ചര്‍ച്ചയായ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വം വിശദീകരണവുമായി രംഗത്ത് വന്നത്.

പാര്‍ട്ടിയ്‌ക്ക് അത്തരത്തിലുള്ള അജണ്ടയില്ലെന്നും മൂന്നാം മുന്നണിയ്‌ക്ക് നേതൃത്വം നല്‍കില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണം ഉള്ള കാലത്ത് പോലും പ്രധാനമന്ത്രി സ്ഥാനം സിപിഎം ഏറ്റെടുത്തിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം 2022ല്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് പോരാടുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിക്കെതിരെ ബദല്‍ വളര്‍ത്തണമെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസിന് ശക്തിയില്ലാതായിരക്കുകയാണെന്നും ബിജെപിയ്‌ക്കെതിരായ ബദലിന് സിപിഎം ഒറ്റയ്‌ക്ക് നേതൃത്വം നല്‍കുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.

No comments