ഓരോ കുടുംബത്തിനും പത്ത് ലക്ഷo, ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലേറ്റിയാല്‍ വമ്ബന്‍ വാഗ്ദ്ധാനം നല്‍കി കേജ്രിവാൾ..
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയ്ക്ക് വാഗ്ദ്ധാന പെരുമഴ നല്‍കി ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍.
ഗോവയ്ക്കായി 13 പോയിന്റുകളുള്ള പട്ടിക ന്യൂഡല്‍ഹിയില്‍ അദ്ദേഹം പുറത്തിറക്കി. പട്ടികയില്‍ വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, വ്യവസായം, ഉപജീവനമാര്‍ഗം, ഖനനം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കൊണ്ടുവരുന്ന മാറ്റങ്ങളെ കുറിച്ച് അദ്ദേഹം വിവരിച്ചിട്ടുണ്ട്.
ആം ആദ്മി പാര്‍ട്ടി ഗോവയില്‍ അധികാരത്തില്‍ വന്നാല്‍ ഓരോ കുടുംബത്തിനും അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം രൂപയുടെ നേട്ടമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. 10 ലക്ഷം രൂപ നേരിട്ട് ലാഭിക്കാനാവുന്ന പദ്ധതികള്‍ നടപ്പിലാക്കും. ഇതിനായി സംസ്ഥാനത്ത് സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും, തൊഴിലില്ലായ്മ വേതനം, സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ, ഓരോ കുടുംബത്തിനും 40,000 - 50,000 രൂപയുടെ സൗജന്യ ആരോഗ്യ ആനുകൂല്യങ്ങള്‍, സൗജന്യ വിദ്യാഭ്യാസം, വെള്ളം എന്നിവ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ആനുകൂല്യങ്ങളെല്ലാം ചേര്‍ത്താല്‍ ഏകദേശം രണ്ട് ലക്ഷം രൂപയാണ് പ്രതിവര്‍ഷം ലഭിക്കുന്നത്, ഇത്തരത്തില്‍ ഓരോ കുടുംബവും അഞ്ച് വര്‍ഷം കൊണ്ട് പത്ത് ലക്ഷം രൂപ ലാഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വിജയിച്ച മൊഹല്ല ക്ലിനിക്കുകള്‍ ഗോവയിലെ എല്ലാ ഗ്രാമങ്ങളിലും ജില്ലയിലും സ്ഥാപിക്കും.
ഇന്ത്യയിലെ ഏറ്റവും സത്യസന്ധമായ പാര്‍ട്ടിയായി മോദി തന്റെ പാര്‍ട്ടിയെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിബിഐയെ അഴിച്ചുവിട്ട് തനിക്കെതിരെ റെയിഡുകള്‍ നടത്തി, 400 ഫയലുകള്‍ പരിശോധിക്കാന്‍ ഒരു കമ്മീഷനെ രൂപീകരിച്ചു എന്നിട്ടും ഒന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
No comments