ഇന്നു മുതല്‍ വിദ്യാലയങ്ങളില്‍ മാസ്ക് ഉപയോഗിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു
ഇന്നു മുതല്‍ വിദ്യാലയങ്ങളില്‍ മാസ്ക് ഉപയോഗിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. വര്‍ക്കം ഫ്രം ഹോമിന് മുന്‍ഗണന നല്‍കിയതടക്കമുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചിരിക്കുകയാണ് ബ്രിട്ടന്‍.
ബൂസ്റ്റര്‍ ഡോസ് കാര്യക്ഷമമായി നല്‍കിയതിലൂടെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിയുമെന്ന നിഗമനത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്. കൊവിഡിനൊപ്പം ജീവിക്കാന്‍ തയ്യാറാകണമെന്നും ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. മഹാമാരിയുടെ ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്നും ജാഗ്രത തുടരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം തീവ്രമായതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തിനും മൂന്നാം ഡോസ് നല്‍കി. ആകെ 3.6 കോടി ബൂസ്റ്റര്‍ ഡോസുകളാണ് വിതരണം ചെയ്തത്. വെെറല്‍ പനി എന്ന നിലയില്‍ കൊവിഡിനെ കണക്കാക്കണമെന്നും മഹാമാരിക്കൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നും ബ്രിട്ടന്‍ ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
No comments