Breaking News

യോഗിയുടെ നീക്കങ്ങള്‍ക്ക് തടയിട്ട് ബിജെപി..!! യുപി തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്ത് അമിത് ഷാ..!! മോദിയുടെ പിൻഗാമിയെ..

 


യോഗി മന്ത്രി സഭയില്‍ നിന്ന് മന്ത്രിമാര്‍ രാജിവച്ചതിന് പിന്നാലെ യുപി തെരഞ്ഞെടുപ്പ് പ്രചരണം നേരിട്ട് ഏറ്റെടുത്ത് കേന്ദ്ര മന്ത്രി അമിത് ഷാ.

2017ല്‍ നടന്ന തെരഞ്ഞെടുപ്പിനും സംസ്ഥാനത്ത് പാര്‍ട്ടിയെ നയിച്ചത് അന്നത്തെ ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷാ ആയിരുന്നു. 403അംഗങ്ങളുള്ള സഭയില്‍ 300ലേറെ സീറ്റുകള്‍ നേടി അന്ന് ബിജെപി അധികാരത്തിലെത്തിയിരുന്നു.

തീവ്ര ഹിന്ദുത്വ മുഖമായ യോഗി ആദിത്യനാഥിന്റെ പങ്കാളിത്തം കുറയ്ക്കുക എന്ന ലക്ഷ്യവും കേന്ദ്ര നേതൃത്വത്തിനുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ അയോദ്ധ്യയില്‍ നിന്ന് മത്സരിക്കാനുള്ള യോഗിയുടെ നീക്കത്തിനെ പാര്‍ട്ടി ഹൈക്കമാന്റ് തടഞ്ഞതും ഇതിന്റെ ഭാഗമായാണ്. മന്ത്രിസഭയില്‍നിന്ന് ഒബിസി നേതാക്കള്‍ കൊഴിഞ്ഞു പോയത് ബിജെപിയെ ആകുലപ്പെടുത്തുന്നുണ്ട്. പിന്നാക്ക സമുദായങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്തിരുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് ഒബിസി നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയതും പാര്‍ട്ടിക്ക് ഗുണകരമായിരുന്നു. എന്നാല്‍ ഇത്തവണ പിന്നാക്ക സമുദായ വോട്ടുകളില്‍ വലിയ വിള്ളല്‍ വീഴുമെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. നിലവില്‍ സംസ്ഥാനത്ത് 107 സ്ഥാനാര്‍തഥികളുടെ ആദ്യ പട്ടികയാണ് ബിജെപി പുറത്തുവിട്ടിട്ടുള്ളത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ 57സ്ഥാനാര്‍ത്ഥികളെയും രണ്ടാം ഘട്ടത്തിലെ 48സ്ഥാനാര്‍ത്ഥികളെയുമാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനം അനുസരിച്ച്‌ ഗോരഖ്പൂരില്‍ നിന്നാണ് യോഗി ആദിത്യനാഥ് മത്സരിക്കുന്നത്.

No comments