Breaking News

ദൗത്യം വിജയം, യോഗിക്കെതിരെ അഖിലേഷ് യാദവിന്റെ പൂഴിക്കടകന്‍, യു പി തിരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങാന്‍ വരുന്നു മമത..

 


യു പി തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കവേ യോഗിക്കെതിരെ അഖിലേഷ് യാദവിന്റെ മിന്നല്‍ നീക്കം.

മോദി വിരുദ്ധതയില്‍ രാജ്യത്ത് ഒന്നാമതുള്ള സാക്ഷാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജിയെ കളത്തിലിറക്കാനാണ് സമാജ്‌വാദി പാര്‍ട്ടിയുടെ തീരുമാനം.

ഇതിനായി ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയെ കണ്ട എസ്പി വൈസ് പ്രസിഡന്റ് കിരണ്‍മോയ് നന്ദ മമതയുടെ സമ്മതം നേടിക്കഴിഞ്ഞു. സംയുക്ത വെര്‍ച്വല്‍ റാലിക്ക് ശേഷം വാര്‍ത്താ സമ്മേളനവും നടക്കും. ലക്നൗവിലെ റാലിക്ക് ശേഷം മോദിയുടെ തട്ടകമായ വാരണാസിയില്‍ ഒരു വെര്‍ച്വല്‍ റാലി നടത്താനും ഇരു നേതാക്കളും പദ്ധതിയിടുന്നുണ്ട്. യുപി തിരഞ്ഞെടുപ്പില്‍ എസ്പിക്ക് പിന്തുണ നല്‍കാന്‍ മമതയുടെ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിനാല്‍ യുപിയില്‍ ടിഎംസി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല.

'ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മമത ബാനര്‍ജി പോരാടിയ രീതി അഭൂതപൂര്‍വമായിരുന്നു. ബിജെപിക്കെതിരെ അവര്‍ നടത്തിയ പോരാട്ടം രാജ്യം മുഴുവന്‍ കണ്ടു. ഞങ്ങളുടെ പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവും യുപി നിയമസഭയില്‍ അവര്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രചാരണം നടത്തണമെന്ന് ആഗ്രഹിക്കുന്നു. ആവശ്യമെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് ബാനര്‍ജി അഖിലേഷ് യാദവിനോട് നേരത്തെ അറിയിച്ചിരുന്നു,' നന്ദ തിങ്കളാഴ്ച പിടിഐയോട് പറഞ്ഞു. ബി.ജെ.പിയുടെ കടുത്ത വെല്ലുവിളിയെ നേരിട്ട് തുടര്‍ച്ചയായ മൂന്നാം തവണയും പശ്ചിമ ബംഗാളില്‍ ടിഎംസിയെ ബാനര്‍ജി വിജയത്തിലേക്ക് നയിച്ചിരുന്നു.

No comments