Breaking News

മഹാരാഷ്ട്രയില്‍ ബിജെപിയെ ബഹുദൂരം പിന്നിലാക്കി മഹാ അഘാഡി സഖ്യത്തിന്റെ മുന്നേറ്റം..

 


മഹാരാഷ്ട്രയിലെ 106 നഗര്‍ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാടി സഖ്യത്തിന് മേല്‍ക്കൈ.

106-ല്‍ 104 നഗര്‍ പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമായി. എന്‍സിപിക്ക് 30 ഇടങ്ങളിലും കോണ്‍ഗ്രസ് 27 ഇടത്തും ജയിച്ചു. ബിജെപിക്ക് 24 നഗര്‍ പഞ്ചായത്തുകളും ലഭിച്ചു. ശിവസേനക്ക് 16 ഇടങ്ങളിലും മറ്റുള്ളവര്‍ക്ക് ഏഴിടത്തും ജയിക്കാന്‍ സാധിച്ചു.

എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നതാണ് മഹാവികാസ് അഘാടി. ചിലയിടങ്ങളിലും സംയുക്തമായും ചിലയിടത്ത് ഒറ്റയ്‌ക്കൊറ്റയ്ക്കുമാണ് മഹാവികാസ് അഘാടിയിലെ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

അതേസമയം, നഗര്‍ പഞ്ചായത്തുകളിലെ മൊത്തം സീറ്റുകളുടെ എണ്ണത്തില്‍ ബിജെപിയാണ് മുന്നില്‍. 1802 സീറ്റുകളില്‍ 1625 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. ബിജെപിക്ക് 390 സീറ്റ് നേടാനായി. എന്‍സിപി 365 ഇടങ്ങളിലും കോണ്‍ഗ്രസ് 305 സീറ്റിലും ജയിച്ചു. ശിവ്‌സേന 278 സീറ്റ് നേടി. മറ്റുള്ളവര്‍ക്ക് 283 സീറ്റുകളാണ്‌ നേടാന്‍ സാധിച്ചത്.

No comments