Breaking News

ഇതാണ്​ കോണ്‍ഗ്രസിന്‍റെ വാഗ്ദാനം..!! നിറവേറ്റാനായില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന്​ സിദ്ദു..

 


പഞ്ചാബില്‍ കോണ്‍ഗ്രസ്​ അധികാരം നിലനിര്‍ത്തിയാല്‍ അഞ്ച്​ ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്​ വാഗ്ദാനവുമായി പി.സി.സി അധ്യക്ഷന്‍ നവ്​ജോത്​ സിങ്​ സിദ്ദു.

ജോലി നല്‍കാനായില്ലെങ്കില്‍ താന്‍ രാഷ്ട്രീയം വിടുമെന്നും സിദ്ദു അറിയിച്ചു.

13 ഇന പരിപാടി പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിന്​ വേണ്ടിയാണെന്ന്​ ഫഗ്വാര എം.എല്‍.എ ബല്‍വീന്ദര്‍ സിങ്​ ധലിവാര്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കിയില്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു'-സിദ്ദു പറഞ്ഞു.

പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ നടപടി നേരിടേണ്ടി വരുമെന്ന്​ രാഷ്ട്രീയക്കാരെ ഭീഷണിപ്പെടുത്തുകയാണ്​ ബി.ജെ.പിയുടെ പരിപാടിയെന്ന്​ സിദ്ദു കുറ്റപ്പെടുത്തി. 22000 അധ്യാപകര്‍ റോഡരികിലിരിക്കുമ്ബോഴും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ ഒന്നും ചെയ്യുന്നില്ലെന്നും സിദ്ദു വിമര്‍ശിച്ചു.

No comments