കോൺഗ്രസ് ഞങ്ങളുമായി സഖ്യം ഉണ്ടാകണമെന്ന് തൃണമൂൽ..!! ഗോവയിൽ ഒരു വേരുമില്ലത്ത പാർട്ടിയുമായി സീറ്റ് വീതം വെപ്പിന് ഇല്ലെന്ന് കോൺഗ്രസ്..!! കോൺഗ്രസിന് "ആപ്പും തൃണമൂൽ"
ഗോവയില്‍ ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസുമെല്ലാം ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിക്കുക മാത്രമേ ചെയ്യൂവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.
സംസ്ഥാനത്ത് യഥാര്‍ത്ഥ പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഗോവക്കാര്‍ക്കല്ല, ബിജെപിക്കാണ് പ്രതീക്ഷയെന്നും വോട്ട് വിഭജനത്തെക്കുറിച്ചുള്ള കരച്ചില്‍ നിര്‍ത്തണമെന്നും എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ തിരിച്ചടിച്ചു.
ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യനിരീക്ഷകനാണ് ചിദംബരം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം ട്വിറ്ററിലൂടെയാണ് ഗോവയില്‍ സജീവമായി രംഗത്തുള്ള എഎപിക്കും തൃണമൂലിനുമെതിരെ വിമര്‍ശനമുയര്‍ത്തിയത്. ''എഎപിയും തൃണമൂലും ഗോവയിലെ ബിജെപി ഇതര വോട്ടുകള്‍ പിളര്‍ത്തുമെന്ന എന്റെ വിലയിരുത്തല്‍ അരവിന്ദ് കെജ്രവാള്‍ ശരിവച്ചുകഴിഞ്ഞിട്ടുണ്ട്. ഗോവയിലെ പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്.'' ചിദംബരം പറഞ്ഞു.
''പത്തു വര്‍ഷത്തെ ദുര്‍ഭരണത്തിനുശേഷം ഭരണമാറ്റം ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസിനു മാത്രമേ വോട്ട് ചെയ്യൂ. ഈ ഭരണം തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ ബിജെപിക്കും വോട്ട് ചെയ്യും. വോട്ടര്‍മാര്‍ക്ക് മുന്‍പിലുള്ള സാധ്യത വ്യക്തവും ശക്തവുമാണ്; ഭരണമാറ്റം വേണോ വേണ്ടയോ? ഭരണമാറ്റത്തിനും കോണ്‍ഗ്രസിനും വേണ്ടി വോട്ട് ചെയ്യണമെന്ന് ഗോവന്‍ വോട്ടര്‍മാരോട് അപേക്ഷിക്കുകയാണ്''- ചിദംബരം ആവശ്യപ്പെട്ടു.
എന്നാല്‍, കോണ്‍ഗ്രസ് ഗോവക്കാര്‍ക്കല്ല, ബിജെപിക്കാണ് പ്രതീക്ഷയെന്ന് കെജ്രിവാള്‍ തിരിച്ചടിച്ചു. നിങ്ങളുടെ 17 എംഎല്‍എമാരില്‍ 15 പേരും ബിജെപിയിലേക്ക് മറുകണ്ടം ചാടിയവരാണ്. എല്ലാ വോട്ടും സുരക്ഷിതമായി ബിജെപി അക്കൗണ്ടിലെത്തിക്കുന്ന കാര്യമാണ് കോണ്‍ഗ്രസ് ഉറപ്പുനല്‍കുന്നത്. ഗോവക്കാര്‍ അവര്‍ക്ക് പ്രതീക്ഷ കാണുന്നവര്‍ക്കായിരിക്കും വോട്ട് ചെയ്യുകയെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
No comments