യുപിയില്‍ കോണ്‍ഗ്രസ് ഫോര്‍മുല കിറുകൃത്യം.., സീറ്റുകള്‍ ഇരട്ടിയാക്കാം.., സാധ്യതകള്‍ ഇങ്ങനെ..
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 40 സ്ഥാനാര്‍ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്.
ഇതില്‍ 16 വനിത സ്ഥാനാര്‍ഥികളും ഉള്‍പ്പെടും. ആദ്യഘട്ടത്തില്‍ 125 സ്ഥാനാര്‍ഥികളുടെ പേരുകള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 50 പേര്‍ സ്ത്രീകളായിരുന്നു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കവേ കോണ്‍ഗ്രസിനെ വെട്ടിലാക്കി റായ്ബറേലി എം.എല്‍.എ രാജിവെച്ചു. റായ്ബറേലി എം.എല്‍.എയായ അദിതി സിങ്ങാണ് പാര്‍ട്ടി വിട്ടതിന് പിന്നാലെ എം.എല്‍.എ സ്ഥാനാവും രാജിവെച്ചത്. രാജിക്കത്ത് അദിതി സിങ് തന്നെ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. നേരത്തേ ഇവര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.
കോണ്‍ഗ്രസിനും പ്രിയങ്ക ഗാന്ധിക്കുമെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന നേതാവാണ് അദിതി സിങ്. 2020 ജൂണ്‍ മുതല്‍ ഇവര്‍ പാര്‍ട്ടിയുടെ വാട്സ്‌ആപ് ഗ്രൂപ്പില്‍നിന്നും വിട്ടുനിന്നിരുന്നു. പാര്‍ട്ടിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ വനിത വിങ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അദിതി സിങ്ങിനെ നേരത്തേ പുറത്താക്കിയിരുന്നു. പിന്നാലെയായിരുന്നു ബി.ജെ.പിലേക്കുള്ള ചേക്കേറി
കോണ്‍ഗ്രസ് നേതാവായിരുന്ന അന്തരിച്ച അഖിലേഷ് സിങ്ങിന്റെ മകളാണ് അദിതി സിങ്. 2017ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ റായ്ബറേലിയില്‍ നിന്ന് നിയമസഭയിലെത്തുകയായിരുന്നു.
No comments