Breaking News

റഷ്യയുടെ എക്‌സ്‌പോര്‍ട്ട് പെര്‍മിറ്റുകള്‍ എല്ലാ റദ്ദാക്കിയതായി കനേഡിയന്‍ പ്രധാനമന്ത്രി

 


റഷ്യയുടെ എക്‌സ്‌പോര്‍ട്ട് പെര്‍മിറ്റുകള്‍ എല്ലാ റദ്ദാക്കിയതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. കൂടാതെ ഉപരോധങ്ങളുമായി ഓസ്‌ട്രേലിയയും രംഗത്തെത്തി. റഷ്യന്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

റഷ്യക്കെതിരെ കടുത്ത നടപടികളുമായാണ് ന്യൂസിലാന്‍ഡ് എത്തിയത്. റഷ്യന്‍ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതി നിരോധിച്ചു. കൂടാതെ എല്ലാ ചര്‍ച്ചകളും നിര്‍ത്തിവച്ചു. പ്രധാനമന്ത്രി ജസിന്ത ആഡോണ്‍ ആണ് ഇക്കാര്യം പറഞ്ഞത്.

No comments