Breaking News

തമിഴ്‌നാട്ടിൽ കോൺഗ്രസ് - ഡിഎംകെ സഖ്യത്തിന് വൻ മുന്നേറ്റം..!! കിതച്ച്‌ എഐഎഡിഎംകെ..!! നിലം തൊടാതെ ബിജെപി..

 


തമിഴ്‌നാട് നഗര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തൂത്തുവാരി ഭരണ കക്ഷിയായ ഡിഎംകെ. വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്ത് വരുമ്ബോള്‍ 21 കോര്‍പ്പറേഷനുകളിലും ഡിഎംകെയാണ് മുന്നില്‍.

കോര്‍പ്പറേഷനുകളിലെ 77 വാര്‍ഡുകളിലും, 128 മുന്‍സിപ്പാലിറ്റികളിലും, നഗര പഞ്ചായത്തുകളിലെ 385 വാര്‍ഡുകളിലും ഡിഎംകെ മുന്നേറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ കോര്‍പ്പറേഷനിലെ 50 വാര്‍ഡുകളില്‍ ഡിഎംകെ മുന്നേറുകയാണ്. മധുരൈ, കോയമ്ബത്തൂര്‍, സേലം കോര്‍പ്പറേഷനുകളിലും ഭരണകക്ഷിയായ ഡിഎംകെയുടെ മുന്നേറ്റം തന്നെയാണ് കാണുന്നതെന്നാണ് ആദ്യഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഏറെ പിന്നിലാണ് എഐഎഡിഎംകെ എന്നാണ് റിപ്പോര്‍ട്ടുകള്‍. കോര്‍പ്പറേഷനുകളിലെ 9 വാര്‍ഡുകളിലും. മുന്‍സിപ്പാലിറ്റികളില്‍ 90 വാര്‍ഡുകളിലും, 385 പഞ്ചായത്ത് വാര്‍ഡുകളിലുമാണ് എഐഎഡിഎംകെ മുന്നേറ്റം. കോണ്‍ഗ്രസ് കോര്‍പ്പറേഷനുകളില്‍ 7 വാര്‍ഡുകളിലും, മുന്‍സിപ്പാലിറ്റികളില്‍ 19 ഇടങ്ങളിലും, പഞ്ചായത്ത് വാര്‍ഡില്‍ 77 ഇടത്തും കരുത്തറിയിച്ചിട്ടുണ്ട്. തമിഴ് സൂപ്പര്‍ താരം വിജയ് മക്കള്‍ ഇയക്കത്തിന്റെ സ്ഥാനാര്‍ത്ഥികളും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പുതുക്കോട്ടെ മുന്‍സിപ്പാലിറ്റിയില്‍ 4 വാര്‍ഡുകളില്‍ വിജയം വിജയ് ആരാധകര്‍ വിജയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഫെബ്രുവരി 19 ന് നടന്ന തിരഞ്ഞെടുപ്പ് 21 കോര്‍പ്പറേഷനുകളിലും 138 മുനിസിപ്പാലിറ്റികളിലും 489 ടൗണ്‍ പഞ്ചായത്തുകളിലുമായി 12,839 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കനത്ത സുരക്ഷയിലാണ് നഗര തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വേളയില്‍ നടക്കുന്നത്. പതിനായിരത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ അറുപതുമുതല്‍ എഴുപതുവരെ ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

No comments