ഭാരത് മാതാ കീ ജയ്.. വന്ദേ മാതരം.. വിളികളുമായി ഡികെ ശിവകുമാറിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് എംഎൽഎമാർ സഭയിൽ രാത്രി.. ലക്ഷ്യം..
കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പയുടെ കാവിക്കൊടി പരാമര്‍ശത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്
മന്ത്രിയെ പുറത്താക്കി രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പ്രതിഷേധമുയര്‍ത്തി സഭ പിരിഞ്ഞിട്ടും രാത്രിയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയ്ക്ക് പുറത്തിറങ്ങിയില്ല. സഭയുടെ നിലത്ത് തുണിവിരിച്ച് അംഗങ്ങള്‍ കിടന്നുറങ്ങി.
കാവി പതാക ഭാവിയില്‍ ദേശീയ പതാകയായി മാറിയേക്കാമെന്നായിരുന്നു കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെ.എസ്.ഈശ്വരപ്പയുടെ വിവാദ പ്രസ്താവന നടത്തിയത്. ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്താനാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇപ്പോഴല്ല ഭാവിയില്‍ അതിന് സാധ്യമാകും എന്നായിരുന്നു മറുപടി. ഇതിനെതിരെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
No comments