മാതമംഗലം നോക്കുകൂലി - സിഐടിയു തര്‍ക്കം..; തൊഴിലെടുക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന കോടതി വിധി അംഗീകരിക്കില്ലെന്ന് ആനത്തലവട്ടം..
മാതമംഗലം കയറ്റിറക്ക് തര്‍ക്കത്തില്‍ കോടതി വിധി അംഗീകരിക്കില്ലെന്ന് സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍.
തൊഴിലെടുക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന കോടതി വിധിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സി ഐ ടി യു.
മാതമംഗലത്തെ എസ്.ആര്‍ അസോസിയേറ്റ്സ് ഹാര്‍ഡ്‌വെയര്‍ കടയിലെ ജീവനക്കാര്‍ക്ക് ലേബര്‍ കാര്‍ഡ് നല്‍കിയ ഹൈക്കോടതി വിധി അംഗീകരിക്കാനാവില്ല. കയറ്റിറക്ക് നിയമത്തിന് എതിരാണ് ഹൈക്കോടതി വിധി. എന്നാല്‍ മാളുകള്‍ സ്പെഷ്യല്‍ എക്കണോമിക് സോണില്‍ ഉള്‍പ്പെടുന്നതുകൊണ്ട് കയറ്റിറക്ക് നിയമം ബാധകമാവില്ലെന്നും ആനത്തലവട്ടം വ്യക്തമാക്കി.
മാതമംഗലത്ത് കയറ്റിറക്ക് തര്‍ക്കത്തെ തുടര്‍ന്ന് സി.ഐ.ടി.യു ആരംഭിച്ച അനിശ്ചിതകാല സമരത്തിന് പിന്നാലെ അടച്ചു പൂട്ടിയ എസ്.ആര്‍ അസോസിയേറ്റ്സ് ഹാര്‍ഡ്‌വെയര്‍ കട തുറക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. ലേബര്‍ കമ്മിഷണറും കടയുടമ റാബിയും സി.ഐ.ടി.യു നേതൃത്വവും തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. സി.ഐ.ടി.യു ഉപരോധസമരത്തെ തുടര്‍ന്ന് കടയടച്ചത് വന്‍ വിവാദമായതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുന്നിട്ടിറങ്ങിയത്. നിയമസഭാ സമ്മേളനത്തില്‍ മാതമംഗലം സമരം ചര്‍ച്ചയായി മാറാന്‍ സാദ്ധ്യതയുണ്ടെന്നു മുന്‍കൂട്ടിക്കണ്ട് വിഷയം അടിയന്തരമായി ഒത്തുതീര്‍ക്കാന്‍ ലേബര്‍ കമ്മിഷണറെ ചുമതലപ്പെടുത്തുകയായിരുന്നു.
No comments