ഞാന്‍ മുഖ്യമന്ത്രിയോടാണ് ചോദിക്കുന്നത്.., ആ സ്ഥാനത്ത് ഷംസീര്‍ ഇരിക്കണ്ട..!! പൊട്ടിത്തെറിച്ച് വിഡി സതീശൻ..
സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നടത്തിയ പ്രസംഗത്തിനിടെ പ്രതിഷേധിച്ച സിപിഎം അംഗങ്ങളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
ഇടത് മുന്നണിയില്‍ പെട്ട സിപിഐയ്ക്ക് പോലും രക്ഷയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് പരിഹസിച്ചത്. കേരളത്തിലെ ക്രമസമാധാന നിലയെ പറ്റി പറയുമ്ബോള്‍ സിപിഐഎം അംഗങ്ങള്‍ പ്രകോപിതരാകും അത് മനസിലാക്കാം എന്നാല്‍ സിപിഐ അംഗങ്ങള്‍ പ്രതിഷേധിക്കുന്നു എന്ന് പറഞ്ഞാണ് സതീശന്‍ സിപിഐയെ കടന്നാക്രമിച്ചത്. എ എന്‍ ഷംസീറിനോട്, ഞാന്‍ ചോദിക്കുന്നത് മുഖ്യമന്ത്രിയോടാണ് ആ സ്ഥാനത്ത് ഷംസീര്‍ ഇരിക്കണ്ട എന്നും പ്രതിപക്ഷ നേതാവ് പൊട്ടിത്തെറിച്ചു.
അടുത്തിടെ നടന്ന സിപിഐ, എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ഇടത് സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടായ അതിക്രമങ്ങളെയും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ ഇടത് മുന്നണിയുടെ ഭാഗമായ സിപിഐയ്ക്ക് പോലും രക്ഷയില്ല. എതിരാളികളെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ല. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ത്തത് നിങ്ങളാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇതിനു പിന്നാലെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
No comments