കൊടിയില്‍ നിന്നും അരിവാള്‍ ചുറ്റിക നീക്കാനൊരുങ്ങി ഫോര്‍വേര്‍ഡ് ബ്ലോക്ക്..!! കാരണം..
കൊടിയില്‍ നിന്നും അരിവാള്‍ ചുറ്റിക നീക്കം ചെയ്യാനൊരുങ്ങി ഫോര്‍വേര്‍ഡ് ബ്ലോക്ക്. അരിവാള്‍ ചുറ്റിക നീക്കം ചെയ്യണമെന്ന കരട് പ്രമേയം ഇന്നത്തെ സംസ്ഥാന കൗണ്‍സിലിലെ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇന്നലെ ചേര്‍ന്ന സംസ്ഥാന മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് കരട് പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്തത്.
2019 ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കൊടി മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. കൊടിയില്‍ ആലേഖനം ചെയ്തിട്ടുള്ള ചാടുന്ന കടുവ ത്രിവര്‍ണ പതാകയില്‍ ഉള്ളടക്കം ചെയ്യണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ഇന്നത്തെ പ്രതിനിധി സമ്മേളനത്തില്‍ പ്രമേയം അംഗീകരിച്ചാല്‍ ഏപ്രിലില്‍ ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അത് ചര്‍ച്ച ചെയ്യും.
ഇന്നത്തെ പ്രതിനിധി സമ്മേളനത്തില്‍ പാര്‍ട്ടി അംഗങ്ങളുടെ വിരമിക്കല്‍ പ്രായം സംബന്ധിച്ചും സംസ്ഥാന കമ്മിറ്റി പുനഃസംഘടനയും ചര്‍ച്ച ചെയ്യും. നിലവില്‍ കമ്മിറ്റി മരവിപ്പിച്ചിരിക്കുകയാണ്.
No comments