Breaking News

തമിഴ്നാട്ടിലെ കോൺഗ്രസ് സഖ്യത്തിൻ്റെ വിജയത്തിന് പിന്നിൽ ഒരു "തല" യുണ്ട്..!! കേരളത്തിൻ്റെ സ്വന്തം രമേശ് ചെന്നിത്തല..

 


നാട്ടിൽ കോൺഗ്രസ് നേടിയ വൻ വിജയത്തിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കും പങ്കുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡ് രമേശൻ ചെന്നിത്തലയേയാണ് നിരീക്ഷകനായി നിയമിച്ചത്.

രമേഷ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്.

തമിഴ് നാട്ടിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസ്സ് ഡിഎംകെ സഖ്യത്തിന് വമ്പിച്ച വിജയമാണ് നൽകിയിരിക്കുന്നത്. മുന്നണിയുടെ ഭാഗമായി വിജയിച്ച എല്ലാ സ്ഥാനാർഥികൾക്കും എൻ്റെ അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളുന്നു. 

അത് പോലെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച മുന്നണിയിലെ നേതാക്കൾക്കും, ജന പ്രതിനിധികൾക്കും, പ്രവർത്തകർക്കും പ്രത്യേക അഭിനന്ദനം. മുന്നണിക്ക് വമ്പിച്ച വിജയം സമ്മാനിച്ച ജനങ്ങൾക്ക് ഈ അവസരത്തിൽ എൻ്റെ നന്ദി രേഖപ്പെടുത്തുന്നു.

ശ്രീമതി സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ശ്രീ രാഹുൽ ഗാന്ധി ആണ് എന്നോട് തമിഴ് നാട്ടിലെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയത്.

സീറ്റ് വിഭജന തർക്കങ്ങൾ പല ജില്ലയിലും ഉണ്ടായിരുന്ന സാഹചര്യത്തിൽ ആണ് ഞാൻ നിരീക്ഷകൻ എന്ന ദൗത്യം ഏറ്റെടുത്തത്.

ചെന്നൈയിൽ ചെന്ന് ഡിഎംകെ നേതൃത്വവുമായി നീണ്ട ചർച്ചകൾക്ക് ഒടുവിൽ കോൺഗ്രസ്സ് പാർട്ടിയ്ക്ക് അർഹതപ്പെട്ട സീറ്റുകൾ നേടി എടുക്കുവാൻ കഴിഞ്ഞു.

പല ജില്ലകളിലും പര്യടനം നടത്തി നമ്മുടെ സ്ഥാനാർഥികൾക്കും സഖ്യ കക്ഷി സ്ഥാനാർഥികൾക്കും വേണ്ടി പ്രചരണം നടത്തി      

എന്നെ ഈ ചുമതല ഏൽപ്പിച്ച ശ്രീമതി സോണിയ ഗാന്ധി, ശ്രീ രാഹുൽ ഗാന്ധി, ഒപ്പം സഹകരണം നൽകിയ പിസിസി പ്രസിഡൻ്റ്, ഭാരവാഹികൾക്കും നന്ദി. 

ഫാസിസത്തിന് എതിരെ തമിഴക ജനത നൽകിയ വിധി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും ഒരു മാതൃക ആവട്ടെ.

No comments