പ്രിയങ്കയും രാഹുലും തമ്മിൽ വഴക്ക്..?? സഹോദരനായി മരിക്കുമെന്ന് പ്രിയങ്ക..!! യോഗിയുടെ തന്ത്രം..
രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഇടയില്‍ ഭിന്നത രൂക്ഷമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിന് ചുട്ടമറുപടിയുമായി പ്രിയങ്ക.
'എവിടെയാണ് ഭിന്നത?. എന്തിനുവേണ്ടി?. ഞാനെന്റെ സഹോദരന് വേണ്ടി ജീവന്‍ കൊടുക്കും. രാഹുല്‍ തിരിച്ചും. ഭിന്നത യോഗിയുടെ മനസിലാണ്. തമ്മില്‍തല്ലുന്നത് ബി.ജെ.പി നേതാക്കളും.'- പ്രിയങ്ക മാദ്ധ്യമങ്ങളോട് പറഞ്ഞു.
പഞ്ചാബില്‍ നവി സോച്ഛ് നവ പഞ്ചാബ് റാലിയില്‍ സംസാരിക്കവേ മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെയും പ്രിയങ്ക വിമര്‍ശിച്ചു.
'അമരീന്ദറിനെ നിയന്ത്രിച്ചിരുന്നത് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയുമായിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ തെറ്റായ ചിലത് നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായി. അതിനാലാണ് നേതൃത്വത്തെ മാറ്റിയത്.' ഗാന്ധികുടുംബത്തിന്റെ ദീര്‍ഘകാല വിശ്വസ്തനായിരുന്ന അമരീന്ദര്‍ സിംഗിന്റെ പേര് പറയാതെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പഞ്ചാബ് ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം പഞ്ചാബില്‍ നിന്ന് മാറ്റി ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നാണ്. കോണ്‍ഗ്രസിന് പകരം സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണ്. അദ്ദേഹത്തിന്റെ ഈ മറഞ്ഞിരിക്കുന്ന കൂട്ടുകെട്ട് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അതാണ് ചന്നിയെ മുഖ്യമന്ത്രിയാക്കാന്‍ കാരണം. ഞങ്ങള്‍ക്ക് ചരണ്‍ജിത് സിംഗ് ചന്നിയെ ലഭിച്ചു. അദ്ദേഹം നിങ്ങളിലൊരാളാണ്. അദ്ദേഹത്തിന് നിങ്ങളെ അറിയാനും നിങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും സാധിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
No comments