'ഗോവയില്‍ തൃണമൂല്‍ ഹിന്ദു വോട്ടുകള്‍ ഭിന്നിപ്പിക്കുന്നു'..!! ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ്..
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഹിന്ദു വോട്ടുകള്‍ ഭിന്നിപ്പിക്കുന്നുവെന്ന് പ്രധാനമന്തി നരേന്ദ്രമോദി.
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ ആരോപണം. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധപുലര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലും ഗോവയിലും മുഴുവന്‍ സീറ്റുകളിലേക്കും ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കവെയാണ് പ്രധാനമന്ത്രിയുടെ പരസ്യപ്രസ്താവന.
മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായുള്ള സഖ്യം തീരപ്രദേശങ്ങളില്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുന്നത് തടയുമെന്ന് നേരത്തെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഹുവ മൊയ്ത്ര പറഞ്ഞിരുന്നു. ഗോവയില്‍ തൃണമൂലിന്റെ ചുമതല ലോക്‌സഭാ എംപിയായ മഹുവയക്കാണ്. വടക്കന്‍ ഗോവയിലെ ഈ പ്രദേശത്ത് ബിജെപിയുമായാണ് നേരിട്ട് മത്സരമെന്നും ഇവിടെയുള്ളവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്നും മഹുവ അഭിപ്രായപ്പെട്ടിരുന്നു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നടന്ന റാലിയില്‍ സമാജ് വാദി പാര്‍ട്ടിക്കെതിരേയും മോദി ആഞ്ഞടിച്ചു. 'എസ് പി രാവും പകലും ഉത്തര്‍പ്രദേശിനെ കൊള്ളയടിക്കുകയായിരുന്നു. ഇവര്‍ മാഫിയകളെ അഴിഞ്ഞാടാന്‍ അനുവദിച്ചു'. സംസ്ഥാനത്തെ ഓരോ പ്രദേശവും ഇവര്‍ തങ്ങളുടെ കുടുംബത്തിലുള്ളവര്‍ക്ക് വീതിച്ചു നല്‍കിയെന്നും നരേന്ദ്രമോദി വിമര്‍ശിച്ചു.
No comments