നാല് പതിറ്റാണ്ടിനു ശേഷം കെ.എസ്.യുവിന് വൻ തിരിച്ച് വരവ്..!! യൂണിവേഴ്‌സിറ്റി കോളേജില്‍ ആര്‍ട്‌സ് ക്ളബ് സെക്രട്ടറിയായി കെഎസ്‌യു പ്രതിനിധി വിജയിച്ചു..!! സംഘര്‍ഷം..
യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥി ടിസി വാങ്ങി പോയതോടെ കെഎസ്‌യു സ്ഥാനാര്‍ത്ഥി ആര്‍ട്‌സ് ക്ളബ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ടിസി വാങ്ങിപ്പോയ സ്ഥാനാര്‍ത്ഥിയുടെ പത്രിക അസാധുവായതോടെയാണ് കെഎസ്‌യു സ്ഥാനാര്‍ത്ഥി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ എതിര്‍പ്പ് പ്രകടിപ്പിച്ച എസ്‌എഫ്‌ഐ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
പത്രിക അസാധുവായതോടെ കോളേജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും കൈയാങ്കളിയുമുണ്ടായി. എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ പ്രണവിന് പരിക്കേറ്റു. എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥിയായിരുന്ന അല്‍ അയ്‌ന ജാസ്‌മിന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനം നേടി പോയതോടെ കെഎസ്‌യുവിന്റെ ഡെല്‍നാ തോമസ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു തിരഞ്ഞെടുക്കപ്പെടുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് യൂണിയന്‍ തിരഞ്ഞെടുപ്പ് നീട്ടിവച്ചു. വെളളിയാഴ്‌ച വരെ കോളേജിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
No comments