Breaking News

ഗോവ വിധിയെഴുതി.. കണ്ണുനട്ട് ബിജെപിയും കോണ്‍ഗ്രസും..!! വസ്ത്രം മാറുന്നതുപോലെ പാര്‍ട്ടി മാറുന്ന നേതാക്കളുള്ള ഗോവയില്‍ സ്ഥിതി പ്രവചനാതീതം.. വോട്ടെണ്ണി കഴിഞ്ഞാല്‍ ഗോവയിലെ താരം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ളയാകുമോ..??

 


ഗോവ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 78.94 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 11.6 ലക്ഷം പേരാണ് വോട്ടര്‍മാര്‍. 2017 ല്‍ 82.56 ശതമാനമായിരുന്നു പോളിങ്ങ്.40 മണ്ഡലങ്ങളുള്ള ഗോവയില്‍ 301 പേരാണ് മത്സര രംഗത്തുള്ളത്.

പോളിംഗിന്റെ തുടക്കത്തില്‍ തന്നെ ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയും ഭാര്യയും തെലീഗാവോയിലും മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഘാലിമിലും വോട്ട് രേഖപ്പെടുത്തി.

22 സീറ്റുകളിലേറെ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്നാണ് ബിജെപി ആവകാശ പ്പെടുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം മാര്‍ച്ച്‌ 10ന് നടക്കും.

പോളിംഗ് ബൂത്തുകളില്‍ ശരാശറി 672 വോട്ടര്‍മാരാണുള്ളത്. രാജ്യത്തെ പൊതു ശരാശരി യേക്കാള്‍ കുറവാണിത്. വാസ്‌കോ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവുമധികം വോട്ടര്‍മാ രുള്ളത്. 35139 വോട്ടര്‍മാരുണ്ട്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള മര്‍മഗോവയില്‍ 19,958 പേരാണ് വോട്ട് ചെയ്യാനുള്ളത്.

No comments