Breaking News

ഒടുവിൽ വിശദീകരണവുമായി കെപിസിസി..!! പട്ടിക വിഡി സതീശന്റെ കയ്യിൽ..


 ഭാരവാഹി പട്ടിക വൈകുന്നതില്‍ വിശദീകരണവുമായി കെപിസിസി. കോണ്‍ഗ്രസ് പുനസംഘടന പട്ടിക വി ഡി സതീശന്റെ കൈവശമെന്ന് കെപിസിസി നേതൃത്വം.

വി ഡി സതീശന് നല്‍കിയത് ചര്‍ച്ചയ്ക്ക് ശേഷമുള്ള പട്ടികയാണെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കി. വി ഡി സതീശന്‍ പട്ടിക കൈമാറിയാല്‍ ഭാരവാഹി പ്രഖ്യാപനമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കി.

14 ജില്ലകളുടേയും കരട് അന്തിമ പട്ടികയാണ് പ്രതിപക്ഷ നേതാവിന് കൈമാറിയത്. പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച്‌ പട്ടികയില്‍ മാറ്റം വരുത്തുമെന്നും എല്ലാവരുമായും ചര്‍ച്ചകള്‍ നടത്തിയെന്നും കെ.പി.സി.സി അറിയിച്ചു. തങ്ങളുമായി ചര്‍ച്ച നടത്തിയില്ലെന്ന് എംപിമാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കമാന്‍റ് പുനഃസംഘടന നിര്‍ത്തിവെച്ചിരുന്നു. ഇതില്‍ അതൃപ്തി അറിയിച്ച്‌ സുധാകരന്‍ ഹൈക്കമാന്റിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

No comments