'2004ൽ വാജ്‌പേയ് സര്‍ക്കാരിനെ പുറത്താക്കിയത് സിപിഎമ്മെന്ന് കോടിയേരി ബാലകൃഷ്‌ണൻ..!! മോദിയെ പുറത്താക്കാൻ..
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ലഭിച്ചാല്‍ മോദി സര്‍ക്കാരിനെ പുറത്താക്കാമെന്ന സൂചന നല്‍കി കോടിയേരി ബാലകൃഷ്ണന്‍.
ബിജെപിയെ പുറത്താക്കാന്‍ സാധിക്കണമെങ്കില്‍ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ അംഗബലം വര്‍ധിക്കണമെന്നും കേരളത്തിന് ഇക്കാര്യത്തില്‍ നിര്‍ണായക സംഭാവന ചെയ്യാന്‍ കഴിയുമെന്നും കോടിയേരി വ്യക്തമാക്കി. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2004ല്‍ വാജ്പേയ് സര്‍ക്കാര്‍ ഭരിക്കുമ്ബോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 18 സീറ്റ് ലഭിച്ചു. അത്രയും സീറ്റ് ലഭിച്ചതിനാല്‍ വാജ്പേയ് സര്‍ക്കാരിനെ പുറത്താക്കാന്‍ സാധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു 19 സീറ്റു കിട്ടിയിട്ടും മുഖ്യപ്രതിപക്ഷമാകാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
No comments