Breaking News

'ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ ഒന്നിച്ചു പോരാടാം'; സ്റ്റാലിനെയും രാഹുലിനെയും സാക്ഷി നിര്‍ത്തി മുഖ്യമന്ത്രി..!! കോൺഗ്രസ് ചേരിയിൽ സിപിഎം ചേരുമോ..??

 


രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള ഉദ്യമത്തില്‍ ഒന്നിച്ചുനിന്ന് പോരാടാമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഫെഡറലിസം ഇല്ലാതാക്കുന്ന കേന്ദ്ര നീക്കങ്ങള്‍ക്കെതിരെ മുന്‍നിരയില്‍നിന്ന് ശബ്ദമുയര്‍ത്തുന്ന നേതാവാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെന്നൈയില്‍ സ്റ്റാലിനിന്റെ ആത്മകഥ 'ഉങ്കളില്‍ ഒരുവന്‍' പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് പുസ്തകം പ്രകാശനം ചെയ്തത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

പിന്നോക്കക്കാര്‍ക്ക് വേണ്ടി നിലകൊണ്ട ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിന്മുറക്കാരനാണ് സ്റ്റാലിനെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണപരമായി താഴെത്തട്ടുമുതലുള്ള അനുഭവപരിചയവും ഏറ്റവും സാധാരണക്കാരായ ജനങ്ങളുമായുള്ള ബന്ധവും സ്റ്റാലിനെ പാടവമുള്ള നേതാവാക്കി. കേരളവുമായി അടിയുറച്ച ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹമെന്നും ശ്രദ്ധിച്ചു. തമിഴരും മലയാളികളും ഒരേ മണ്ണിന്റെ മക്കളാണെന്ന ധാരണയോടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

രാജ്യത്തെ മുന്നണിരാഷ്ട്രീയ സാഹചര്യം മാറിമറിയണമെന്നും കോണ്‍ഗ്രസും ഇടതുപക്ഷവും മതേതര ജനാധിപത്യ പാര്‍ട്ടികളും കൈകോര്‍ക്കണമെന്നും ചടങ്ങില്‍ സംസാരിച്ച്‌ കൊണ്ട് സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാടിന്റെ ആവശ്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ മാനിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജമ്മു കശ്മീരിന്റെയും പഞ്ചാബിന്റെയും കാര്യത്തിലും കേന്ദ്രത്തിന്റെ നിലപാട് ഇതുതന്നെയാണ്. ജനതയെ അടിച്ചമര്‍ത്തി സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

No comments