ചരിത്രത്തിൽ ഇന്നേവരെ ഇങ്ങനെയൊരു ചർച്ച kpcc നടത്തിയിട്ടില്ല..!! എന്നിട്ടും 8 എംപിമാർക്ക് എതിർപ്പ്..!! പിന്നിൽ നിന്ന് കുത്തിയ ആ എംപിമാർ ആരൊക്കെ..??
സിസി പുനസംഘടനയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
എം പി മാരെയടക്കം കേട്ട ശേഷം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താരിഖ് അന്‍വര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജംബോ കമ്മിറ്റികള്‍ ഒഴുവാക്കുമ്ബോള്‍ ഭാരവാഹികളുടെ എണ്ണം കുറയും. കെ സുധാകരന്‍ ഹൈക്കമാന്റിന് കത്തയച്ച കാര്യം അറിയില്ലെന്നു വി ഡി സതീശന്‍ കണ്ണൂരില്‍ പറഞ്ഞു.
കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ എ.ഐ.സി.സി നിര്‍ദേശം. പുനഃസംഘടനയ്ക്കെതിരെ എട്ടു എം.പിമാര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടി.
എം.പിമാരുമായി ചര്‍ച്ച നടത്തി അവരെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാന്‍ കേരളത്തിന്റെ ചുമതലുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരീഖ് അന്‍വര്‍ കെ.സുധാകരന് നിര്‍ദേശം നല്‍കി. പുനഃസംഘടന പട്ടിക അന്തിമമായിരിക്കെ നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശത്തില്‍ കെ.സുധാകരന് കടുത്ത അതൃപ്തിയുണ്ട്.
എം.പിമാരുമായി ചര്‍ച്ച നടത്തിയതാണെന്നാണ് സുധാകരന്റെ നിലപാട്. അതേസമയം, എം.പിമാരെ വിശ്വാസത്തിലെടുത്തേ മുന്നോട്ടുപോകുവെന്ന് താരീഖ് അന്‍വര്‍ പറഞ്ഞു.
No comments