തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി മത്സരിക്കാൻ കൊച്ചുറാണി ജോസഫ്..??
കൊച്ചുറാണി ജോസഫ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ ആദ്യ പ്രതികരണവുമായി രംഗത്ത്. തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സജീവമായി പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് കൊച്ചുറാണി.
താന്‍ മണ്ഡലത്തിന്റെ വികസന യാത്രയ്ക്കൊപ്പ൦ കഴിഞ്ഞ നല് പതിറ്റാണ്ടായി ഉണ്ടെന്ന് കൊച്ചുറാണി പറഞ്ഞു.
മൂന്ന് പതിറ്റാണ്ടായുള്ള അത് തൃക്കാക്കര കോളജിലെ അദ്ധ്യാപന പരിചയത്തിന്റെ വെളിച്ചത്തിലും കൂടിയാണെന്ന് കൊച്ചുറാണി പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതുവരെ പ്രതികരിക്കാനില്ലെന്നും ഇടതുമുന്നണി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും കൊച്ചുറാണി പറഞ്ഞു.
കൊച്ചുറാണി ജോസഫ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവ് കൂടിയാണ്. ഏറെനാള്‍ ഭാരത് മാതാ കോളജിലെ എക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചുറാണിയുമായി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം.

No comments