മുഖ്യന്റെ മുഖത്തെ ചിരി മായുമോ..?? പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ കെട്ടഴിക്കുന്നു, കെ റെയിലിനൊപ്പം കേന്ദ്രമുണ്ടോ..??
കെ റെയില്‍ പദ്ധതിയ്ക്ക് കേന്ദ്രം അനുമതി നല്‍കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയ്ക്കൊപ്പം ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിയ്ക്കാന്‍ എംപി ജോണ്‍ ബ്രിട്ടാസും ഉണ്ടായിരുന്നു.
എന്നാല്‍, പ്രതീക്ഷിച്ചത് പോലെ ഒരു അനുകൂല മറുപടിയല്ല പ്രധാനമന്ത്രിയില്‍ നിന്ന് മുഖ്യമന്ത്രിയ്ക്ക് ലഭിച്ചത്. അധികനേരം നീണ്ടുനില്‍ക്കാത്ത ചര്‍ച്ചയില്‍ പദ്ധതിയെക്കുറിച്ച് യാതൊരു ഉറപ്പും പ്രധാനമന്ത്രി നല്‍കിയില്ല. കേരളത്തിന്റെ വികസന പദ്ധതികളില്‍ കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ആ പദ്ധതികളില്‍ കെ റെയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
അതേസമയം, പദ്ധതിയ്ക്ക് ആവശ്യമായ സ്ഥലം വിട്ടു തരാന്‍ റെയില്‍വേയോട് പറയണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. വികസന വിരുദ്ധ പ്രചരണത്തില്‍ നിന്നും കേന്ദ്ര മന്ത്രി മുരളീധരനെ തടയണമെന്നും, ഫെഡറല്‍ തത്വത്തിന്റെ ലംഘനമാണ് മുരളീധരന്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കുറ്റപ്പെടുത്തി.

No comments