Breaking News

വേണുഗോപാല്‍ തുടരും..!! ഒപ്പം ദേശീയ കോൺഗ്രസിൽ ഈ മാറ്റങ്ങള്..

 


അഞ്ച്‌ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വി പ്രതിരോധത്തിലാക്കിയെങ്കിലും സംഘടനാ ജനറല്‍ സെക്രട്ടറിയായി കെ സി വേണുഗോപാല്‍ ആഗസ്‌തുവരെ തുടരും

ജി--23 നിര്‍ദേശിക്കുന്ന സംഘടനാ അഴിച്ചുപണി ആഗസ്‌തിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ പരിഗണിക്കാമെന്ന്‌ അധ്യക്ഷ സോണിയ ഗാന്ധി നിലപാടെടുത്തു. ജി--23 നേതാക്കളായ ആനന്ദ്‌ ശര്‍മ, മനീഷ്‌ തിവാരി, വിവേക്‌ ഝങ്ക എന്നിവരുമായുള്ള ചര്‍ച്ചയിലാണ്‌ സോണിയ ഇക്കാര്യം അറിയിച്ചത്‌.

രാഹുലിന്റെ വിശ്വസ്‌തരായ വേണുഗോപാല്‍, ജനറല്‍ സെക്രട്ടറിമാരായ അജയ്‌ മാക്കന്‍, രണ്‍ദീപ്‌ സുര്‍ജെവാല എന്നിവരെ മാറ്റണമെന്ന നിലപാടാണ്‌ ജി--23ന്‌. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം ഈ നേതാക്കള്‍ക്കാണെന്ന്‌ സോണിയയെ നേതാക്കള്‍ അറിയിച്ചു. രാഹുലിന്റെ പേരില്‍ ഇവര്‍ തീരുമാനമെടുക്കുന്നു. ഇത്‌ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്വം ആര്‌ ഏറ്റെടുക്കും. കൂട്ടായ നേതൃത്വം വേണമെന്നും ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന്‌ സോണിയ അറിയിച്ചു. കോണ്‍ഗ്രസിന്‌ ദോഷമായ നിലപാടെടുക്കരുതെന്നും അഭ്യര്‍ഥിക്കുകയും ചെയ്തു.

No comments