Breaking News

അടുത്ത തിരഞ്ഞെടുപ്പില്‍ 140 സീറ്റിലും എല്‍ഡിഎഫ് വിജയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ....!! സമരത്തിന് പിന്നിൽ സ്‌പെയര്‍പാര്‍ട്ട്‌സ് നിർമാതാക്കൾ..

 


കെ റെയിലിനെതിരായി സംസ്ഥാന വ്യാപകമായി നടക്കുന്ന ജനകീയ സമരങ്ങളെ അധിക്ഷേപിച്ച്‌ മന്ത്രി സജി ചെറിയാന്‍. കാര്‍ മുതലാളിമാരും ടയറ് കമ്ബനിക്കാരും പണം നല്‍കിയാണ് കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

സില്‍വര്‍ ലൈനെ എതിര്‍ക്കുന്നവര്‍ക്ക് വലിയ സാമ്ബത്തിക സഹായം ലഭിക്കുന്നു. പിന്നില്‍ വാഹനങ്ങളുടെ ടയര്‍, സ്‌പെയര്‍പാര്‍ട്ട്‌സ് നിര്‍മാതാക്കളാണെന്ന് അദ്ദേഹം ആരോപിച്ചു.

കെ റെയിലിനെതിരെ നടക്കുന്ന സമരം അടി കിട്ടേണ്ട സമരമാണെന്നും കേരളത്തില്‍ ചെയ്യുന്ന സമരം ഡല്‍ഹിയില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റി പറിച്ചതു കൊണ്ട് പദ്ധതി നടപ്പാക്കാതിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.കല്ലു പറിച്ചാല്‍ പിഡിപിപി ആക്‌ട് പ്രകാരം കേസ് എടുക്കാം.എന്നാല്‍ അത്തരം വകുപ്പുകള്‍ നിലവില്‍ ചുമത്തുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ വരുമാനം കൊണ്ട് കടം തിരിച്ചടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിയില്‍ നിന്നു പിന്നോട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന് സര്‍വനാശമുണ്ടാകുമെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ 140 സീറ്റിലും എല്‍ഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments