Breaking News

മോദിയുടെ മുന്നില്‍ വച്ച്‌ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി..!! ഗോ ബാക്ക് വിളിച്ച് കോൺഗ്രസ് പ്രവർത്തകർ..



 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നില്‍ വച്ച്‌ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കൊശ്യാരിയെ വിമര്‍ശിച്ച്‌ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയും എന്‍ സി പി നേതാവുമായ അജിത് പവാര്‍.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വികസന പ്രവ‌ര്‍ത്തനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പൂനെയിലെ എ ഐ ടി കോളേജ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങിനിടെയാണ് പവാറിന്റെ വിമര്‍ശനം. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗവര്‍ണര്‍ കൊശ്യാരിയും പങ്കെടുത്തിരുന്നു. ഇരുവരെയും വേദിയിലിരുത്തി കൊണ്ടായിരുന്നു പവാറിന്റെ പ്രസംഗം.

കുറച്ചു ദിവസം മുമ്ബ് ഛത്രപതി ശിവജിയുടെ ഗുരുവായി സമ‌ര്‍ത്ഥ് രാംദാസിനെ വിശേഷിപ്പിച്ച്‌ കൊശ്യാരി ഒരു ചടങ്ങില്‍ സംസാരിച്ചിരുന്നു. ഇത് മഹാരാഷ്ട്ര സര്‍‌ക്കാരിന് നേതൃത്വം നല്‍കുന്ന മഹാ വികാസ് അഖാഡിയിലെ നേതാക്കളില്‍ നിന്ന് എതിര്‍പ്പ് ഉയരാന്‍ കാരണമായിരുന്നു. ചില ബി ജ പി നേതാക്കളും ഗവര്‍ണറുടെ പ്രസംഗത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഗവര്‍ണറുടെ ഈ പ്രസംഗം സൂചിപ്പിച്ചാണ് അജിത് പവാര്‍ വിമ‌ര്‍ശനം ഉന്നയിച്ചതെന്ന് കരുതുന്നു.

സംസ്ഥാനത്തിന്റെ ഭരണത്തില്‍ നിര്‍ണായക സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികള്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത ചില പ്രസ്താവനകള്‍ നടത്തുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ താന്‍ ആഗ്രഹിക്കുന്നെന്നായിരുന്നു ഗവര്‍ണറെ പേരെടുത്ത് പറയാതെയുള്ള ഉപമുഖ്യമന്ത്രിയുടെ വിമര്‍ശനം. കുറച്ചു നാളുകളായി മഹാരാഷ്ട്ര സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അത്ര മികച്ച ബന്ധത്തിലല്ല. മഹാരാഷ്ട്ര സര്‍ക്കാരിലെ മന്ത്രിമാരും ഗവര്‍ണറും വിവിധ വിഷയങ്ങളില്‍ വിമര്‍ശനങ്ങള്‍ പരസ്പരം ഉന്നയിക്കുന്നത് കുറച്ചുനാളുകളായി പതിവാണ്.

No comments